മെൽബൺ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീം സെലക്ഷനെച്ചൊല്ലി വിവാദങ്ങൾ തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി പരിശീലകൻ രവി ശാസ്ത്രി. ഔൾറൗണ്ടർ രവീന്ദ്ര ജഡേജ പരിക്കുമായാണ് ഓസ്ട്രേലിയൻ പര്യടനത്തിന് എത്തിയതെന്നാണ് ശാസ്ത്രിയുടെ വെളിപ്പെടുത്തൽ. ടീം സെലക്ഷനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് ശാസ്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്. ജഡേജ പൂർണമായും ഫിറ്റായിരുന്നെങ്കിൽ പെർത്തിൽ ടീമിലുണ്ടാകുമായിരുന്നു. അശ്വിൻ ടീമിലേക്കു തിരിച്ചെത്തിയില്ലെങ്കിൽ 80 ശതമാനം ഫിറ്റാണെങ്കിൽപ്പോലും ജഡേജയെ മെൽബണിൽ ടീമിലുൾപ്പെടുത്തുമായിരുന്നു. മൈലുകൾക്ക് അപ്പുറത്തിരുന്ന് കണ്ണുമടച്ച് വിമർശിക്കാൻ എളുപ്പമാണ്. ഓസ്ട്രേലിയയിലേക്കു വരുന്നതിന് നാലു ദിവസം മുമ്പ് തോളിലെ പരുക്കിന് ജഡേജ കുത്തിവയ്പ് എടുത്തിരുന്നു. പെർത്ത് ടെസ്റ്റ് ആകുമ്പോഴേയ്ക്കും ജഡേജ 70 ശതമാനം മാത്രമേ കായികക്ഷമത വീണ്ടെടുത്തിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ജഡേജയെ ടീമിലുൾപ്പെടുത്തി റിസ്ക് എടുക്കേണ്ടെന്നു ടീം കരുതിയത്. ശാസ്ത്രി വ്യക്തമാക്കി. ശാസ്ത്രിയുടെ ഈ വെളിപ്പെടുത്തൽ കൂടുതൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നേരത്തെ തന്നെ പരിക്കുണ്ടെങ്കിൽ ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ടീമിൽ എന്തിനാണ് ജഡേജയെ ഉൾപ്പെടുത്തിയതെന്നാണ് ആരാധകർ ചോദിക്കുന്നത്. മാത്രമല്ല, പെർത്ത് ടെസ്റ്റിനു മുന്നോടിയായി 13 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ജഡേജയെയും ഉൾപ്പെടുത്തിയിരുന്നു. ശാസ്ത്രി ആരേയും മണ്ടൻമാരാക്കാൻ നോക്കേണ്ടെന്നും തങ്ങൾ കണ്ണുപൊട്ടൻമാരെല്ലെന്നുമാണ് ആരാധകർ പറയുന്നത്. പെർത്ത് ടെസ്റ്റിലെ തോൽവിക്കുശഷം ക്യാപ്റ്റൻ വിരാട് കോലി മാധ്യമങ്ങളോടു പറഞ്ഞതിനു വിരുദ്ധമായാണ് ശാസ്ത്രി ഇപ്പോൾ സംസാരിക്കുന്നതും. അശ്വിനു പരുക്കില്ലായിരുന്നെങ്കിൽപ്പോലും നാലു പേസ് ബോളർമാരുമായി കളിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു മൽസരത്തിനുശേഷം കോലി വിശദീകരിച്ചത്. സ്പിന്നർമാരെ ടീമിലേക്കു പരിഗണിച്ചിട്ടു പോലുമില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു. എന്നാൽ, പരിക്കു മൂലമാണ് ജഡേജയെ പരിഗണിക്കാതിരുന്നതെന്നാണ് ഇപ്പോൾ ശാസ്ത്രി പറയുന്നത്. നാലു പേസ് ബോളർമാരുമായി പെർത്ത് ടെസ്റ്റിൽ കളിച്ച ഇന്ത്യൻ ടീമിന്റെ തീരുമാനം സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റാൽ അതിന്റെ ഉത്തരവാദികൾ ശാസ്ത്രിയും കോലിയും ആയിരിക്കുമെന്നും ഗവാസ്കർ വ്യക്തമാക്കിയിരുന്നു. Content Highlihts: Ravi Shastris injury update on Ravindra Jadeja India vs Australia Test Cricket
from mathrubhumi.latestnews.rssfeed http://bit.ly/2rS3icV
via
IFTTT
No comments:
Post a Comment