മടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പോലീസ്; അല്ലെന്ന് മനിതികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

മടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പോലീസ്; അല്ലെന്ന് മനിതികള്‍

പമ്പ: ശബരിമല ദർശനത്തിനെത്തിയ മനിതി കൂട്ടായ്മയിലെ 11 അംഗ സംഘം മടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പോലീസ് പറയുമ്പോൾ നിർബന്ധിച്ച് തിരിച്ചയക്കുയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. ശബരിമലയിലെ മറ്റ് ഭക്തരുടെ സുരക്ഷ കൂടി തങ്ങൾക്ക് നോക്കേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമല്ല പോലീസ് നിർബന്ധിച്ചതു പ്രകാരമാണ് തങ്ങൾ ഇപ്പോൾ മടങ്ങുന്നതെന്ന് മനിതി നേതാവ് സെൽവി പറഞ്ഞു. ശബരിമല ദർശനത്തിന് വീണ്ടും വരുമെന്നും അവർ വ്യക്തമാക്കി. വയോധികരും കുട്ടികളുമടക്കം ഒരുലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഉള്ളത്. ഇവരുടെ സുരക്ഷ കൂടി പോലീസിന് കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നമുണ്ടാക്കുന്നവർക്കു നേരെ ബലം പ്രയോഗിക്കാൻ ബുദ്ധിമുട്ടുണ്ട്. ശബരിമലയിൽ വരുന്നവരെല്ലാം അയ്യപ്പന്മാരാണ്. അതിൽ നിന്നും പ്രതിഷേധക്കാരെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്നും പമ്പയുടെ ചുമതലയുള്ള എസ്.പി കാർത്തികേയൻ പറഞ്ഞു. content highlights:Police forced to evict from Sabarimala says Maniti, it was their own decision says police


from mathrubhumi.latestnews.rssfeed http://bit.ly/2AckMFo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages