ഹനുമാന്റെ ജാതി പറയരുത്: അദേഹം കായികതാരമായിരുന്നുവെന്ന് മുന്‍ ക്രിക്കറ്റ് താരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

ഹനുമാന്റെ ജാതി പറയരുത്: അദേഹം കായികതാരമായിരുന്നുവെന്ന് മുന്‍ ക്രിക്കറ്റ് താരം

ലക്‌നൗ: ഹനുമാന്റെ ജാതിയെ ചൊല്ലിയെപ്പറ്റിയുള്ള വാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അതിവിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍. ഹനുമാന്റെ ജാതിയെ പറ്റി ആരും ചര്‍ച്ച ചെയ്യരുത്. ഹനുമാന്‍ മുന്‍ കായിക താരമായിരുന്നുവെന്നാണ് യുപിയില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചൗഹാന്റെ വിചിത്ര വാദം.

ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന കായികതാരമാണ് ഹനുമാന്‍ എന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ കായിക താരങ്ങളെല്ലാം ഹനുമാനെ ആരാധിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ജാതി നോക്കിട്ടല്ല. ഹനുമാന്‍ ജി ഒരു മഹാത്മാവാണ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജാതിയില്ല. ഞാന്‍ ഹനുമാനെ ദൈവമായാണ് കണുന്നത്. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ടതില്ല'ചേതന്‍ ചൗഹാന്‍ പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് ഹനുമാന്റെ ജാതിയെ ചൊല്ലിയുള്ള ചര്‍ച്ച രാജ്യത്ത് ഉയര്‍ന്നത്.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മാല്‍പുര മണ്ഡലത്തില്‍ വെച്ച് ഹനുമാന്‍ ദളിതനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹനുമാന്റെ ജാതിയെ പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ശേഷം ഹനുമാന്‍ മുസ്‌ലിമാണെന്ന വാദവുമായി ബി ജെ പി നേതാവ് ബുക്കാല്‍ നവാബും ഹനുമാന്‍ ശരിക്കും ജാട്ട് വിഭാഗക്കാരനായിരുന്നു എന്ന വാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായണും രംഗത്തെത്തിയിരുന്നു.



from mangalam.com http://bit.ly/2AeiO7P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages