ഹൈദരാബാദ്: കോണ്‍ഗ്രസ് മുക്ത തെലങ്കാന ലക്ഷ്യമിട്ട് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. നിയമസഭ പിരിച്ചുവിട്ട് നടത്തിയ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം നേടി ഭരണം നിലനിര്‍ത്തിയതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും വിജയം നേടാനാണ് കെ.സി.ആര്‍ ലക്ഷ്യമിടുന്നത്. കൂടാതെ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂടി ഭരണപക്ഷത്തേക്ക് മറുകണ്ടം ചാടിച്ച് കോണ്‍ഗ്രസിന് മുഖ്യപ്രതിപക്ഷമെന്ന പദവി നഷ്ടപ്പെടുത്താനും കെ.സി.ആര്‍ നീക്കം തുടങ്ങി.
കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ ഓപ്പറേഷന്‍ ആകര്‍ഷ് എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കെ.സി.ആര്‍. 119 അംഗ നിയമസഭയില്‍ 12 എം.എല്‍.എമാരുടെ പിന്തുണയുണ്ടെങ്കില്‍ കോണ്‍ഗ്രസിന് മുഖ്യപ്രതിപക്ഷമെന്ന പദവി ലഭിക്കും. കോണ്‍ഗ്രസില്‍ നിന്ന് എട്ട് എം.എല്‍.എമാരെ എങ്കിലും മറുകണ്ടം ചാടിച്ച് പ്രതിപക്ഷ പദവി നഷ്ടപ്പെടുത്താനാണ് ടി.ആര്‍.എസിന്റെ നീക്കം.
കോണ്‍ഗ്രസ് എം.എല്‍.എമാരെ ഇപ്പുറത്ത് എത്തിക്കാന്‍ ടി.എആര്‍.എസിന്റെ ഉന്നത നേതൃത്വം ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ട് ടി.ഡി.പി എം.എല്‍.എമാരെയും ലക്ഷ്യമിടുന്നുണ്ട്. അതേസമയം ഓപ്പറേഷന്‍ ആകര്‍ഷ് ടി.ആര്‍.എസിനെ മോശമാക്കി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ആരോപിക്കുന്നതാണെന്നാണ് ടി.ആര്‍.എസ് വാദം. എന്നാല്‍ ഓപ്പറേഷന്‍ ആകര്‍ഷ് യാഥാര്‍ത്ഥ്യമാണെന്ന് ടി.ആര്‍.എസ് നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്നവര്‍ വ്യക്തമാക്കുന്നു.
from mangalam.com http://bit.ly/2GLcTwK
via IFTTT
No comments:
Post a Comment