പരസ്പരം യോജിപ്പില്ലാത്ത കുടുംബാധിപത്യ കുട്ടായ്മയെ ജനം തിരിച്ചറിയും; പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

പരസ്പരം യോജിപ്പില്ലാത്ത കുടുംബാധിപത്യ കുട്ടായ്മയെ ജനം തിരിച്ചറിയും; പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ പ്രധാനമന്ത്രി

ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യക്തികളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള അവിശുദ്ധ സഖ്യമാണ് മഹാസഖ്യമെന്ന് മോഡി ആരോപിച്ചു. തമിഴ്‌നാട്ടിലെ ബൂത്ത് തല പ്രവര്‍ത്തകരുമായുള്ള വീഡിയോ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പരസ്പരം യോജിപ്പില്ലാത്ത കുടുംബാധിപത്യ കുട്ടായ്മയെ ജനം തിരിച്ചറിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെന്നൈ സെന്‍ട്രല്‍, ചെന്നൈ നോര്‍ത്ത്, മധുരൈ, തിരുച്ചിറപ്പള്ളി, തിരുവള്ളൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുമായാണ് മോഡി വീഡിയോ സംവാദം നടത്തിയത്. മഹാസഖ്യത്തിലെ പ്രധാന പാര്‍ട്ടികളിലൊന്നാണ് ടി.ഡി.പി. കോണ്‍ഗ്രസിനെതിരെ എന്‍.ടി രാമറാവു രൂപീകരിച്ച പാര്‍ട്ടിയാണ് ടി.ഡി.പി. എന്നാല്‍ ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ നില്‍ക്കുകയാണെന്ന് മോഡി കുറ്റപ്പെടുത്തി.

മഹാസഖ്യത്തിലെ ചില പാര്‍ട്ടികള്‍, റാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങള്‍ പിന്തുടരുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ റാം മനോഹര്‍ ലോഹ്യ തന്നെ കോണ്‍ഗ്രസിന് എതിരായിരുന്നുവെന്ന് മോഡി ചൂണ്ടിക്കാട്ടി. മഹാസഖ്യം ആശയത്തില്‍ അധിഷ്ടിതമല്ല. മറിച്ച് വ്യക്തികളടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. മഹാസഖ്യം അധികാരത്തിന് വേണ്ടിയാണ്. ജനങ്ങളെ സേവിക്കാന്‍ വേണ്ടിയുള്ളതല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹാസഖ്യത്തിലെ നേതാക്കളില്‍ പലരും അടിയന്തരാവസ്ഥക്കാലത്ത് പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും 1980ല്‍ അന്നത്തെ എം.ജി.ആര്‍ ഗവര്‍ണ്‍മെന്റിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ട കാര്യവും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തമാകുന്നതിനിടെയാണ് സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.



from mangalam.com http://bit.ly/2ELlc9W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages