തിരുവനന്തപുരം: എം പാനൽജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് സംസ്ഥാനത്തുടനീളം ഇന്നും നിരവധി കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. രാവിലെ എട്ടു മണി വരെയുള്ള ഇരുന്നൂറോളം സർവീസുകൾ മുടങ്ങി. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളിൽ നിന്നായി മുപ്പതോളം സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. ടൗൺ ടു ടൗൺ സർവീസുകളാണ് ഇതിലേറെയും. അതേ സമയം ദീർഘദൂര സർവീസുകൾ മുടക്കം കൂടാതെ നടത്താൻ കെഎസ്ആർടിസി എംഡി നിർദേശിച്ചിട്ടുണ്ട്. കൊച്ചിയിൽ പുലർച്ചെ മുതൽ ഓടേണ്ട 62 ൽ 24 ഓളം സർവീസുകൾ മുടങ്ങി. തിരു-കൊച്ചി സർവീസുകളേയും ജനറൽ സർവീസുകളേയുമാണ് ജീവനക്കാരില്ലാത്തത് ബാധിച്ചിരിക്കുന്നത്. മലബാറിൽ രാവിലെ ഏഴ് മണിവരെയുള്ള കണക്കുകൾ പ്രകാരം 79 സർവീസുകൾ മുടങ്ങിയിട്ടുണ്ട്. കാസർഗോഡും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തൽമണ്ണയിൽ അഞ്ചും കണ്ണൂരിൽ എട്ടും വയനാട്ടിൽ 26 ഉം സർവീസുകളാണ് മുടങ്ങിയിരിക്കുന്നത്. എംപാനൽജീവനക്കാരെ പിരിച്ചുവിട്ടത് മൂലം മലബാർ മേഖലയിൽ വയനാട്ടിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വയനാട്ടിലെ മൂന്ന് ഡിപ്പോകളിൽ നിന്ന് 281 എംപാനൽകണ്ടക്ടർമാരേയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം മാത്രം 55 ഓളം സർവീസുകൾ മുടങ്ങിയിരുന്നു. ഗ്രാമീണ മേഖലകളിലേക്ക് പോകേണ്ട ബസുകളായിരുന്നു ഇതിലധികവും. ഇന്നലെ സംസ്ഥാനത്തുടനീളം എണ്ണൂറിലധികം സർവീസുകൾ മുടങ്ങിയിരുന്നു. Content Highlights:many KSRTCservicesanceled,empanel employees dismissed
from mathrubhumi.latestnews.rssfeed https://ift.tt/2Cj04VP
via
IFTTT
No comments:
Post a Comment