സൗദിയില്‍ നിന്നും ചൈനയില്‍ നിന്നും അസാധാരാണ നീക്കം; മുന്നറിയിപ്പുമായി ട്വിറ്റര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

സൗദിയില്‍ നിന്നും ചൈനയില്‍ നിന്നും അസാധാരാണ നീക്കം; മുന്നറിയിപ്പുമായി ട്വിറ്റര്‍

സാൻഫ്രാൻസിസ്കോ: ട്വിറ്ററിലുണ്ടായ സാങ്കേതിക തകരാറിന്റെ ചുവടുപിടിച്ച് സൗദി അറേബ്യയിൽ നിന്നും ചൈനയിൽ നിന്നും അസാധാരണ പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടതായി സോഷ്യൽ മീഡിയാ സ്ഥാപനമായ ട്വിറ്റർ. പരാതികൾ നൽകുന്നതിനായി ട്വിറ്റർ നൽകിയിരുന്ന സപ്പോർട്ട് ഫോമിൽ സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ഈ അപേക്ഷാഫോമുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ചില പ്രവൃത്തികളിലാണ് ട്വിറ്റർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. സാങ്കേതിക തകരാറുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് സൗദി അറേബ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള അസാധാരണ ഇടപെടൽ ശ്രദ്ധയിൽപെട്ടത്. സപ്പോർട്ട് ഫോം ഉപയോഗിച്ച് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ചില അക്കൗണ്ടുകളിൽ നിന്നും തുടർച്ചയായി സന്ദേശങ്ങൾ ലഭിച്ചു. ആ സന്ദേശങ്ങളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. എന്നാൽ ചില ഐപി അഡ്രസുകൾക്ക് സർക്കാർ പിന്തുണയുള്ളവരുടേതാവാമെന്ന സംശയം ട്വിറ്റർ മുന്നോട്ടുവെക്കുന്നുണ്ട്. നവംബർ 15 നാണ് ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കുന്നതിനായി തയ്യാറാക്കിയ ട്വിറ്ററിന്റെ സപ്പോർട്ട് ഫോമിൽ തകരാർ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ ഈ തകരാർ ഉപയോക്താക്കളുടെ ട്വിറ്റർ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറുകളുടെ കൺട്രി കോഡ് കണ്ടെത്താനും അക്കൗണ്ടുകൾ ട്വിറ്റർ ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനും ഉപയോഗപ്പെടുത്തിയിരിക്കാൻ ഇടയുണ്ടെന്ന് ട്വിറ്റർ പറഞ്ഞു. ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും അസാധാരണമായതും സംശയാസ്പദവുമായ പ്രവർത്തികൾ ശ്രദ്ധയിൽപെടുമ്പോൾ ആ അക്കൗണ്ടുകൾ ലോക്ക് ചെയ്ത് ഉപയോക്താവിനോട് അയാളുടെ വ്യക്തിത്വം തെളിയിക്കാൻ ആവശ്യപ്പെടാറുണ്ട്. അതേസമയം ഈ പ്രശ്നത്തിലൂടെ ആരുടേയും മുഴുവൻ ഫോൺ നമ്പറുകളോ മറ്റ് വ്യക്തിവിവരങ്ങളോ ചോർന്നിട്ടില്ലെന്ന് ട്വിറ്റർ വ്യക്തമാക്കി. പ്രശ്നം ബാധിച്ചവരെന്ന് കണ്ടെത്തിയ ഉപയോക്താക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഈ പ്രശ്നം ബാധിച്ചിരിക്കാൻ ഇടയുള്ള മറ്റ് ആളുകൾക്ക് വേണ്ടിയാണ് പ്രശ്നം വിശദീകരിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് ട്വിറ്റർ പുറത്തുവിട്ടിരിക്കുന്നത്. പ്രശ്നത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്. അതിന്റെ പുരോഗതിയ്ക്കനുസരിച്ച് വിവരങ്ങൾ ഉപയോക്താക്കളെ അറിയിക്കുമെന്നും ട്വിറ്റർ പറഞ്ഞു. ഉപയോക്താക്കൾ ഇതിനായി ഒന്നും ചെയ്യേണ്ടതില്ലെന്നും തങ്ങൾ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ഈ വിഷയത്തിൽ തങ്ങൾ സുതാര്യത പാലിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി. Content Highlights:Twitter warns of unusual activity from China and Saudi Arabia


from mathrubhumi.latestnews.rssfeed https://ift.tt/2STceu3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages