ബുഅ-ഭതീജ ആശ്ലേഷം; ആഘോഷമാക്കി സാമൂഹിക മാധ്യമങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

ബുഅ-ഭതീജ ആശ്ലേഷം; ആഘോഷമാക്കി സാമൂഹിക മാധ്യമങ്ങള്‍

ന്യൂഡൽഹി: രാഷ്ട്രീയ വൈരത്തിൽ കുടുംബ ബന്ധങ്ങളിൽ കത്തിവെക്കുന്നവർ കാണേണ്ട കാഴ്ചയായിരുന്നു തിങ്കളാഴ്ച രാജസ്ഥാനിൽ നടന്ന അശോക് ഗഹ്ലോതിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ തന്റെ അനന്തരവനായ ജ്യോതിരാദിത്യ സിന്ധ്യയെ കെട്ടിപ്പിടിച്ച് മുത്തംനൽകുന്ന കാഴ്ച. വാത്സല്യവും സന്തോഷവും മുഖത്ത് പ്രതിഫലിച്ച് കണ്ണടച്ച് വസുന്ധര ജ്യോതിരാദിത്യ സിന്ധ്യക്ക് മുത്തം നൽകുന്ന ചിത്രം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുടെ മുന്നിലായിരുന്നു വസുന്ധരയുടെ അന്തരവനോടുള്ള സ്നേഹ പ്രകടനം. നീ വിഷമിക്കേണ്ട, നിനക്ക് മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകാൻ ഇനിയും ധാരാളം സമയമുണ്ട് എന്നാണ് കെട്ടിപ്പിടിച്ചുക്കൊണ്ട് വസുന്ധര പറഞ്ഞത് എന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിനായി കമൽനാഥുമായി സിന്ധ്യ മത്സരിച്ചിരുന്നു. വസുന്ധര രാജയുടെ സഹോദരൻ മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്ധ്യ. വസുന്ധര രാജയുടെയും മാധവ റാവു സിന്ധ്യയുടേയും പിതാവ് ജീവറാജി റാവുവായിരുന്നു സ്വാതന്ത്ര്യത്തിന് മുമ്പ് ഗ്വാളിയാറിലെ മഹാരാജാവ്. രാജഭരണം നാടുനീങ്ങി ജനാധിപത്യം പുലർന്നപ്പോൾ അതിനെ ശങ്കയില്ലാതെ പുതിയ വഴിയായി സിന്ധ്യ കുടുംബം സ്വീകരിച്ചു. ആദ്യം കോൺഗ്രസിലായിരുന്ന ജീവറാജിയുടെ ഭാര്യ രാജമാതാ വിജയരാജെ സിന്ധ്യ പിന്നീട് ബിജെപിയിൽ ചേർന്നു. മകൻ മാധവ റാവു കോൺഗ്രസിനൊപ്പം ഉറച്ചുനിന്നെങ്കിലും വസുന്ധര അടക്കമുള്ള സഹോദരിമാർ അമ്മക്കൊപ്പം ബിജെപിയിലും നിന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഒരു പോലെ നേതാവായി മാറിയ വസുന്ധര രണ്ടു വട്ടം രാജസ്ഥാന്റെ മുഖ്യമന്ത്രിയായി. 1971- മുതൽ 2001-ൽ മരിക്കുന്നത് വരെ മാധവറാവു സിന്ധ്യ മധ്യപ്രദേശിൽ എംപിയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2BuQAFl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages