'ദൈവം രക്ഷിക്കട്ടെ, അവര്‍ പശുക്കള്‍ക്ക് വോട്ടവകാശം നല്കിയില്ലല്ലോ'; ബിജെപിക്കെതിരെ മെഹ്ബൂബ മുഫ്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

'ദൈവം രക്ഷിക്കട്ടെ, അവര്‍ പശുക്കള്‍ക്ക് വോട്ടവകാശം നല്കിയില്ലല്ലോ'; ബിജെപിക്കെതിരെ മെഹ്ബൂബ മുഫ്തി

ന്യൂഡൽഹി: ബിജെപിക്കെതിരേ ആഞ്ഞടിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ബിജെപിയുമായി സഖ്യം ചേരാനുള്ള തീരുമാനം ആത്മഹത്യാപരമായിരുന്നെന്ന് തിരിച്ചറിയുന്നതായി അവർ പറഞ്ഞു. അതുകൊണ്ട് കശ്മീർ വിഷയം പരിഹരിക്കാൻ തയ്യാറുള്ള ആരുമായും തന്റെ പാർട്ടിയായ പിഡിപി സഖ്യം ചേരാൻ തയ്യാറാണെന്നും മെഹ്ബൂബ അഭിപ്രായപ്പെട്ടു. ബിജെപിയുമായി സഖ്യം ചേർന്ന് സർക്കാരുണ്ടാക്കാമെന്ന തീരുമാനം ആത്മഹത്യാപരമായിരുന്നു. തീരുമാനങ്ങളെടുക്കുന്നതിൽ എനിക്കെന്റെ നിലപാട് ഉണ്ടായിരുന്നതിനാൽ രക്ഷപെട്ടു. കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ സഖ്യം ചേർന്നിട്ടും ഒന്നും ചെയ്യാനായില്ലെന്നോർക്കുമ്പോൾ നിരാശയുണ്ട്. മെഹ്ബൂബ പറഞ്ഞു. വാജ്പയിയെ പുകഴ്ത്തിയ മെഹ്ബൂബ നിലവിലെ എൻഡിഎ സർക്കാർ ശ്രദ്ധ പുലർത്തുന്നത് തിരഞ്ഞെടുപ്പ് വിജയങ്ങളിൽ മാത്രമാണെന്നും കുറ്റപ്പെടുത്തി. ദൈവം രക്ഷിക്കട്ടെ, അവർപശുക്കൾക്ക് വോട്ടവകാശം നൽകിയില്ലല്ലോ എന്നും മെഹ്ബൂബ പരിഹസിച്ചു. ഇന്ത്യാ-പാക് ചർച്ചകൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുമ്പോൾ വീണ്ടും കാത്തിരിക്കുന്നതെന്തിനാണ്. ഇമ്രാൻ ഖാനെ മുൻ നിർത്തിസൈന്യമാണ് ഭരിക്കുന്നതെന്ന്പറയുന്നത് ശരിയാണെങ്കിൽ സൈന്യത്തിന്റെ നിലപാട് തന്നെയാവും ഇമ്രാൻ പറയുന്നതെന്നും മെഹ്ബൂബ അഭിപ്രായപ്പെട്ടു. കശ്മീർ വിഷയം പരിഹരിക്കാൻ ഏറ്റവും അനുയോജ്യം പർവേസ് മുഷറഫ് പ്രസിഡന്റായിരുന്ന കാലം ആയിരുന്നെന്ന് മെഹ്ബൂബ പറഞ്ഞു. അന്ന് അതിർത്തിയിൽ വെടിനിർത്തൽ നടപ്പിലാകുകയും മുസാഫർബാദിലേക്കുള്ള പാത തുറന്നുകിടക്കുകയും ആയിരുന്നെന്നും അവർ ഓർമ്മിപ്പിച്ചു. content highlights:BJP haven't given voting rights to cows', Mehbooba Mufti's dig against BJP, India-Pak talks


from mathrubhumi.latestnews.rssfeed https://ift.tt/2QZ1Kfv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages