ഉടമയുടെ ശബ്ദമനുകരിച്ച് ആമസോൺ വഴി സാധനങ്ങൾ വാങ്ങുന്ന തത്ത; അന്തം വിട്ട് ഉടമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

ഉടമയുടെ ശബ്ദമനുകരിച്ച് ആമസോൺ വഴി സാധനങ്ങൾ വാങ്ങുന്ന തത്ത; അന്തം വിട്ട് ഉടമ

ലണ്ടൻ: ക്രിസ്മസ് ആഘോഷത്തിനായി പുത്തൻ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ലോകത്തെല്ലായിടത്തും പതിവാണ്. എന്നാൽ ഒരു വളർത്തുതത്ത സ്വന്തം ഉടമയുടെ ശബ്ദം അനുകരിച്ച് ആമസോൺ വഴിസാധനങ്ങൾ ഓർഡർ ചെയ്യുന്നത് പുതുമയുള്ള കാര്യമാണ്. ആമസോൺഅലക്സ വഴിയാണ് തത്ത സാധനങ്ങൾ ഓർഡർ ചെയ്തത്.(ആർട്ടിഫിഷ്യൽ ഇന്റലിജെൻസിൽ അധിഷ്ഠിതമായ ആമസോണിന്റെ ഡിജിറ്റൽ ഡിവൈസാണ് അലക്സ). റോക്കോ എന്ന ഈ വിരുതൻ തത്ത തനിക്കിഷ്ടമുള്ള തണ്ണിമത്തൻ,ഐസ്ക്രീം, ബ്രോക്കോളി എന്നിവ കൂടാതെ ബൾബും പറത്തിക്കളിക്കാൻ പട്ടവും ആമസോണിന് ഓർഡർ നൽകി തന്റെ ഉടമസ്ഥ മാരിയോൺ വിഷനെവ്സ്കിയെ ഞെട്ടിച്ചിരിക്കുകയാണ്. ജോലിക്കു പോയി തിരിച്ചെത്തുമ്പോഴേക്കും ഓർഡർ നൽകിയ സാധനങ്ങളുടെ ലിസ്റ്റ് കണ്ട് അന്തംവിട്ട മാരിയോൺ എല്ലാം റദ്ദാക്കി. മിമിക്രിയിൽ കേമനായറോക്കോയെ വികൃതി കൂടിയപ്പോൾ ബെർക് ഷെയറിലെ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്ന് നാടുകടത്തിയതാണ്. കേന്ദ്രത്തിൽ ജീവനക്കാരിയായിരുന്ന മാരിയോൺ പ്രത്യേക അനുമതി വാങ്ങിയാണ് റോക്കോയെ വീട്ടിൽ പാർപ്പിച്ചിരിക്കുന്നത്. കുറുമ്പുകാരനാണെങ്കിലും മിടുക്കനാണ് റോക്കോ. റൊമാന്റിക് ഗാനങ്ങൾ പാടുകയും ഡാൻസ് കളിക്കുകയും ചെയ്യുന്ന റോക്കോ സ്നേഹസമ്പന്നനാണെന്നും മാരിയോൺ പറയുന്നു. ശബ്ദാനുകരണത്തിൽ വിദഗ്ധരായ ആഫ്രിക്കൻ ഇനത്തിൽ പെട്ട തത്തയാണ് റോക്കോ. ഈയിനത്തിൽ പെട്ട തത്തകൾക്ക് ചാരനിറമാണ്. Content Highlights: Parrot Rocco,Amazon Alexa, Parrot Mimics


from mathrubhumi.latestnews.rssfeed https://ift.tt/2SdbrEF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages