സന്നിധാനം: സന്ദർശനത്തിന് അനുമതി ലഭിച്ച നാലംഗ ട്രാൻസ്ജെൻഡേഴ്സ് സംഘം അയ്യപ്പദർശനം നടത്തി.രാവിലെ പത്തരയോടെയാണ് പോലീസിന്റെ പ്രത്യേക സുരക്ഷയിൽ ഇവർ സന്നിധാനത്തെത്തിയത്. സ്ത്രീവേഷത്തിൽ തന്നെയാണ് ഇവർ ദർശനം നടത്തിയത്. രാവിലെ എട്ടുമണിയോടെയാണ് ഇവർ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. പമ്പ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പരമ്പരാഗത പാതയിലൂടെയാണ് ഇവർ മല കയറിയത്. ഞായറാഴ്ച സംഘം മലചവിട്ടാനെത്തിയപ്പോൾ പോലീസ് എരുമേലിയിൽ തടഞ്ഞിരുന്നു. തുടർന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയെ നേരിട്ട് കണ്ട് ഇവർ പരാതി നൽകി.ഇവർ ദർശനം നടത്തുന്നതിൽ ആചാരലംഘനമുണ്ടാകുന്നില്ല എന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും അറിയിച്ചതിനെ തുടർന്നാണ് ഇവർക്ക് ദർശനത്തിന് അനുമതി ലഭിച്ചത്. കനത്ത സുരക്ഷാസംവിധാനമാണ് സംഘത്തിനു വേണ്ടി പോലീസ് ഒരുക്കിയത്. പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവടങ്ങളിൽ അധിക പോലീസ് സേനയെ വിന്യസിച്ചിരുന്നു. Content Highlights: Transgenders In Sabarimala, Sabarimala Women Entry Issue, Transgenders Visit Sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2SUYsXQ
via
IFTTT
No comments:
Post a Comment