ആരോപണങ്ങൾക്കിടയിലും ഇന്ത്യയിൽ 5 ജി പരീക്ഷണത്തിന് വാവേയ്ക്ക് അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

ആരോപണങ്ങൾക്കിടയിലും ഇന്ത്യയിൽ 5 ജി പരീക്ഷണത്തിന് വാവേയ്ക്ക് അനുമതി

ന്യൂഡൽഹി: ചൈനീസ് ടെലികോം സ്ഥാപനമായ വാവേ (Huawei) 5 ജി സാങ്കേതിക വിദ്യയുമായി ഇന്ത്യയിൽ. നേരത്തെ മുൻനിര 5 ജി ടെക്നോളജി സ്ഥാപനങ്ങളെ ഇന്ത്യ സ്വാഗതം ചെയ്തപ്പോഴും വാവേ, ZTE പോലുള്ള ചൈനീസ് സ്ഥാപനങ്ങളെ ക്ഷണിച്ചിരുന്നില്ല. ഇതിൽ വാവേ അതൃപ്തി അറിയിച്ചിരുന്നു. ഈസാഹചര്യത്തിലാണ് 5 ജി പരീക്ഷണങ്ങൾക്കായി ഇന്ത്യ വാവേയ്ക്ക് അനുമതി നൽകുന്നത്. ഇപ്പോൾ 5ജി പരീക്ഷണങ്ങൾക്കായി വാവേയെ ക്ഷണിച്ചുകൊണ്ട് ടെലികോം സെക്രട്ടറി നൽകിയ സന്ദേശത്തിൽ വാവേയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് അഭിന്ദനവും അറിയിച്ചിട്ടുണ്ട്. നോക്കിയ, എറിക്സൺ, സാംസങ് പോലുള്ള കമ്പനികൾ സർക്കാരിന് മുന്നിൽ 5ജി സാങ്കേതിക വിദ്യ പദ്ധതികൾ അവതരിപ്പിച്ചുവരികയാണ്. വാവേയുടെ സ്ഥാപകന്റെ മകളും കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മെങ് വാൻഷോ അമേരിക്കയുടെ ഇറാൻ ഉപരോധ നിബന്ധനകൾ ലംഘിച്ചുവെന്ന കുറ്റമാരോപിച്ച് കാനഡയിൽ അറസ്റ്റിലായിരുന്നു. ഇത് അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ തർക്കത്തിന് ഇടയാക്കിയിരിക്കുകയാണ്. READ MORE:ചൈനീസ് കമ്പനി വാവേ മേധാവിയുടെ മകൾ കാനഡയിൽ അറസ്റ്റിൽ ചൈനയുടെ സൈനിക സ്ഥാപനങ്ങളുമായുള്ള വാവേയുടെ അടുത്തബന്ധമാണ് ആഗോള തലത്തിൽ വാവെയെ സംശയമുനയിലാക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ അവരുടെ 5ജി സംവിധാനങ്ങളിൽ വാവെയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ജർമനിയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ചൈനീസ് നിക്ഷേപങ്ങൾക്ക് അവരുടേതായ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലും രാജ്യത്തെ 5ജി സാങ്കേതിക വികസന രംഗത്ത് വാവേയ്ക്ക് അനുമതി നൽകാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയമാനങ്ങളും കൽപ്പിക്കപ്പെടുന്നുണ്ട്. ആഗോള തലത്തിൽ മുൻനിര ടെലികോം ഉപകരണ ദാതാവെന്ന നിലയിൽ ഉപയോക്താക്കൾക്കിടയിൽ സുരക്ഷിതത്വവും വിശ്വാസ്യതയും വളർത്തുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. സർക്കാരിൽ നിന്നും തങ്ങൾക്ക് പൂർണ പിന്തുണയുണ്ട്. രാജ്യത്ത് തങ്ങൾക്ക് മികച്ച പ്രവർത്തന പാരമ്പര്യമാണുള്ളതെന്നും സർക്കാരുമായും മറ്റ് ഓഹരി ഉടമകളുമായും തുടർന്നും സഹകരിക്കുമെന്നും വാവേ വ്യക്തമാക്കി. വാവെയെ കുറിച്ച് ആശങ്കകളുണ്ടെന്ന് ഇന്ത്യ ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സുപ്രധാന മേഖലകളിലെ ചൈനീസ് നിക്ഷേപങ്ങൾക്കെതിരെ അലിഖിത നിയമങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. Content Highlights:Huawei allowed by India to participate in 5G trials


from mathrubhumi.latestnews.rssfeed https://ift.tt/2A3qrNY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages