ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവച്ചു. ലോക്സഭ ഉച്ചവരെയും രാജ്യസഭ ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയുമാണ് നിർത്തിവച്ചത്. റഫാൽ വിഷയം ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് പരിഗണിക്കണമെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിൽ ആവശ്യപ്പെട്ടു. വിഷയം പരിഗണനയിലാണെന്നും ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണെന്നും അധ്യക്ഷൻവെങ്കയ്യ നായിഡു അറിയിച്ചു. ലോക്സഭയിൽ സമ്മേളനം തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ബഹളത്തിനിടെ ചോദ്യോത്തരവേള അൽപസമയം മുന്നോട്ട് പോയെങ്കിലും സഭ നിർത്തിവയ്ക്കാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു. ബിജെപി നേതാക്കളാകട്ടെ രാഹുൽഗാന്ധി മാപ്പ പറയണമെന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി ബഹളം വച്ചു. content highlights: Loksabha proceedings disrupted, Rafale deal scam, parliament
from mathrubhumi.latestnews.rssfeed https://ift.tt/2A6SPyV
via
IFTTT
No comments:
Post a Comment