കൊച്ചി:മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എഡ്യുക്കേഷൻ ടെക്നോളജി കമ്പനിയായ 'ബൈജൂസ്' ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായി മാറി. ആഗോള ഇൻറർനെറ്റ്, എന്റർടെയ്ൻമെന്റ് കമ്പനിയും പ്രമുഖ ടെക്നോളജി നിക്ഷേപകരുമായ നാസ്പേഴ്സും കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡും (സി.പി.പി.ഐ.ബി.) ചേർന്ന് കമ്പനിയിൽ 54 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതിനെ തുടർന്നാണിത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ സ്റ്റാർട്ടപ്പായും ബൈജൂസ് മാറി. 360 കോടി ഡോളറിന്റെ മൂല്യമാണ് കമ്പനിക്കുള്ളത്. ഫ്ലിപ്കാർട്ട്, പേടിഎം, ഒല, ഓയോ റൂംസ് എന്നിവയാണ് മൂല്യത്തിൽ ബൈജൂസിനു മുന്നിൽ. ലോകത്തിലെ ഏറ്റവും വലിയ എഡ്യുക്കേഷൻ കമ്പനിയായി മാറുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതാണ് നാസ്പേഴ്സും സി.പി.പി.ഐ.ബി.യുമായുള്ള ദീർഘകാല പങ്കാളിത്തമെന്ന് ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രൻ പറഞ്ഞു. ഒരു കമ്പനി എന്ന നിലയിൽ സുസ്ഥിര വളർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുൾപ്പെടെ നിക്ഷേപം വിനിയോഗിച്ചേക്കുമെന്നാണ് സൂചന. 2015-ലാണ് കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപിക്കുന്നത്. ഇപ്പോൾ നാലു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ആപ്പിലൂടെ ശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിൽ പഠന സഹായം നൽകുന്നു. ഫേസ്ബുക്ക് ഏഷ്യയിൽ ആദ്യമായി നിക്ഷേപം നടത്തിയ സംരംഭം എന്ന നിലയിലും ബൈജൂസ് ശ്രദ്ധേയമാണ്. content highlight:Byjus becomes worlds most valuable edtech company
from mathrubhumi.latestnews.rssfeed https://ift.tt/2CinZVA
via
IFTTT
No comments:
Post a Comment