കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ഇന്നും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. താത്ക്കാലിക കണ്ടക്ടർമാരുടെ പിരിച്ചുവിടൽ നടപടികളിൽ കോടതി അവിശ്വാസം രേഖപ്പെടുത്തി. രണ്ടു ദിവസത്തിനകം പുതിയ നിയമനം വേണമെന്നും കോടിതി ഉത്തരവിട്ടു. താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം കെഎസ്ആർടിസി സമർപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ വിമർശനം. പിരിച്ചു വിട്ട എംപാനൽജീനക്കാർക്ക് തുല്യമായ ആളുകളെ പിഎസ്എസിലിസ്റ്റിൽ നിന്ന് രണ്ടു ദിവസത്തിനകം നിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒഴിവുകളില്ല എന്ന വാദം കെ.എസ്.ആർ.ടി. ഉന്നയിച്ചെങ്കിലും പിന്നെ എന്ത് കൊണ്ട് പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തെന്ന് കോടതി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് പട്ടിക ഇറക്കിയിരിക്കുന്നത്. 4081 പേരുടെ പട്ടിക ഒഴിവില്ലാതെയാണോ തയ്യാറാക്കിയതെന്നും കോടതി ചോദിച്ചു. എന്നാൽ പിഎസ്.സി ലിസ്റ്റിലെ 240 പേർക്ക് അഡൈ്വസ് മെമ്മോ അയച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി പറഞ്ഞെങ്കിലും പിരിച്ചുവിട്ട കണ്ടക്ടർമാർക്ക് തുല്യമായ ആളുകൾക്ക് നിയമനം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കെഎസ്ആർസിയിൽ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു. രണ്ടു ദിവസത്തിനകം അഡൈ്വസ് അയച്ചവരെ നിയമിക്കണമെന്ന് കോടതി പറഞ്ഞപ്പോൾ ഇവർക്ക് പരിശീലനം നൽകാൻ കൂടുതൽ സമയം വേണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർമാർക്ക് വിദഗ്ദ്ധ പരിശീലനത്തിന് ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ മറുപടി. പണം വാങ്ങി ടിക്കറ്റ് മുറിച്ച് നൽകുന്നതിന് പരീശീലനത്തിന് ആവശ്യമില്ല. ജോലി ചെയ്ത് തന്നെ പഠിച്ചോളുമെന്നും കോടതി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2GmQvJS
via
IFTTT
No comments:
Post a Comment