ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ടകോൺഗ്രസ് നേതാവ് സജ്ജൻകുമാർ പാർട്ടി അംഗത്വം രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൈമാറി. എനിക്കെതിരായ ഡൽഹി ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഞാൻ രാജിവയ്ക്കുന്നു. രാഹുൽ ഗാന്ധിക്ക് നൽകിയ കത്തിൽ സജ്ജൻ കുമാർ പറഞ്ഞു. തിങ്കളാഴ്ചയാണ് സജ്ജൻകുമാറിന് എതിരായ ഹൈക്കോടതി വിധി വന്നത്. സിഖ് വിരുദ്ധ കലാപത്തിൽ സജ്ജൻകുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ജീവപര്യന്തം ശിക്ഷ വിധിക്കുകയാണ് കോടതി ചെയ്തത്. ഇതേത്തുടർന്ന് കോൺഗ്രസിനെതിരായ ആക്ഷേപങ്ങൾ ബിജെപി ശക്തമാക്കിയിരുന്നു. പലയിടങ്ങളിൽ നിന്നുമുള്ള സമ്മർദ്ദമാണ് സജ്ജൻകുമാറിന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന. content highlights:Sajjan Kumar resigns from Congress primary membership, Anti Sikh Riots, Sajjan Kumar, Congress
from mathrubhumi.latestnews.rssfeed https://ift.tt/2SdcggJ
via
IFTTT
No comments:
Post a Comment