പിറവം: പിറവത്ത് റിപ്പർ മോഡൽ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട നിലയിൽ. പിറവം മാർക്കറ്റ് സമുച്ചയത്തിന് സമീപം ആരക്കുന്നം എsയ്ക്കാട്ടുവയൽ പാർപ്പാംകോട് കരയിൽ കണ്ടംകരിയ്ക്കൽ വീട്ടിൽ നാരായണൻകുട്ടിയെ (70) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് നാരായണൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന ഹോളോബ്രിക് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കൊലയ്ക്കുപയോഗിച്ച ഹോളോബ്രിക് കട്ടയും സമീപത്തുതന്നെ ഉണ്ടായിരുന്നു. സംഭവത്തിൽ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമകളായ യുവാക്കൾ കർച്ചക്കായി കൊല നടത്തിയതെന്ന് സൂചന. ഇവർ ഇന്നലെ രാത്രി മറ്റൊരാളെയും ആക്രമിച്ചതായി വിവരമുണ്ട്. Content Highlight: 70 year old man killed like ripper model in piravom
from mathrubhumi.latestnews.rssfeed https://ift.tt/2S8Fayc
via
IFTTT
No comments:
Post a Comment