ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിലെ പ്രവേശനകവാടത്തിലെ സുരക്ഷാവേലിയിൽ സ്വകാര്യ ടാക്സി വാഹനം ഇടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വാഹനം ഇടിച്ചയുടൻ അതീവജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ദ്രുതകർമസേന പാർലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശകവാടവും പാതയും സുരക്ഷാവലയത്തിനുള്ളിലാക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ രംഗത്തെത്തുകയും വാഹനത്തിൽ പരിശോധന നടത്തുകയും ചെയ്യുന്നത് സംഭവസമയത്ത് പകർത്തിയ വീഡിയോ ദൃശ്യങ്ങളിലുണ്ട്. അബദ്ധവശാലോ നിയന്ത്രണം തെറ്റിയോ ആണ് വാഹനം സുരക്ഷാവേലിയിൽ ഇടിക്കാനിടയായതെന്നാണ് അനുമാനം. പരിശോധന വേഗം പൂർത്തിയാവുകയും വാഹനം അവിടെ നിന്ന് പോകുന്നതും വീഡിയോയിൽ കാണാം. പാർലമെന്റംഗങ്ങൾക്ക് മന്ദിരത്തിനകത്തേക്ക് പ്രവേശനത്തിനുള്ളതാണ് ഈ കവാടം. രാജ്പഥിൽ രാഷ്ട്രപതിഭവന് സമീപത്താണ് പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. ഏറെ സുരക്ഷാസംവിധാനങ്ങൾക്കുള്ളിലാണ് രാജ്പഥിലെ ഔദ്യോഗികമന്ദിരങ്ങൾ. വാഹനം പോയതിനെ തുടർന്ന് ജാഗ്രതാനിർദേശം പിൻവലിച്ചു. 2001 ൽ നടന്ന പാർലമെന്റ് ആക്രമണത്തിന്റെ പതിനേഴാം വാർഷികം ഡിസംബർ 13 നായിരുന്നു. അഞ്ച് ഭീകരുടെ സംഘം നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. Content Highlights: Taxi crashes into Parliament entrance barricade, sparks security scare
from mathrubhumi.latestnews.rssfeed https://ift.tt/2PKvdoW
via
IFTTT
No comments:
Post a Comment