ന്യൂഡൽഹി: എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചക വാതകം എത്തിക്കുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ. 2016-ൽ ആവിഷ്കരിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലപ്പെടുത്തിയാണ് എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചക വാതകം എത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയിൽ തിങ്കളാഴ്ച ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിപദ്ധതിക്ക് അംഗീകാരം നൽകി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ച് ലക്ഷത്തോളം ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യ പാചക വാതകം നൽകുന്ന പദ്ധതിയായിരുന്നു 2016 രൂപംക്കൊണ്ട ഉജ്ജ്വല യോജന പദ്ധതി. മുഴുവൻ പട്ടിക ജാതി-വർഗ കുടുംബങ്ങളേയും ആദിവാസി കുടുംബങ്ങളേയും അടക്കമാണ്ഈ പദ്ധതിയിലേക്ക് ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നത്. മാനദണ്ഡങ്ങളെ തുടർന്ന് നേരത്തെയുള്ള പദ്ധതിയിൽ ഉൾപ്പെടാൻ സാധിക്കാത്ത അർഹതപ്പെട്ടവർക്കെല്ലാം പുതിയ തീരുമാനത്തോടെ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർപ്രസ്താവനയിൽ അറിയിച്ചു. പാചക വാതക കണക്ഷൻ നൂറ് ശതമാനം വീടുകളിലും എത്തിക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഓരോ കണക്ഷനും പൊതുമേഖല കമ്പനികൾക്ക് സർക്കാർ 1600 രൂപ വീതമാണ് ഉജ്ജ്വല പദ്ധതിയിലൂടെ സബ്സിഡിയായി നൽകുന്നത്. Content Highlights:Ujjwala LPG scheme,pm modi,LPG scheme to all poor households
from mathrubhumi.latestnews.rssfeed https://ift.tt/2A5shhp
via
IFTTT
No comments:
Post a Comment