കളിക്കിടെ ഇഷാന്തും ജഡേജയും തമ്മില്‍ വാക്കേറ്റം; തോല്‍വിക്കൊപ്പം ടീമിന് നാണക്കേട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

കളിക്കിടെ ഇഷാന്തും ജഡേജയും തമ്മില്‍ വാക്കേറ്റം; തോല്‍വിക്കൊപ്പം ടീമിന് നാണക്കേട്

പെർത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിൽ മൈതാനത്ത് പരസ്യമായ വാക്കേറ്റത്തിലേർപ്പെട്ട് ഇന്ത്യൻ താരങ്ങളായ ഇഷാന്ത് ശർമയും രവീന്ദ്ര ജഡേജയും. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 146 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഫോക്സ് ന്യൂസാണ് ഇരുവരും തമ്മിലടിക്കുന്ന വീഡിയോ പുറത്തുവിട്ടത്. നാലാം ദിനത്തിലെ രണ്ടാം സെഷനിൽ നഥാൻ ലിയോണും മിച്ചൽ സ്റ്റാർക്കും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സബ്സ്റ്റിറ്റിയൂട്ട് ഫീൽഡറായി എത്തിയതായിരുന്നു രവീന്ദ്ര ജഡേജ. ഡ്രിങ്ക്സ് ബ്രേക്കിനിടെ ഇരുവരും പിച്ചിനടുത്തേക്ക് നടന്നെത്തി വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. @ImIshant and @imjadeja fighting on the ground 😹#IshantSharma vs #RavindraJadeja 😹#INDvAUS #AUSvIND pic.twitter.com/Cy9E1eaH0c — Ⓝⓔⓔⓡⓐⓙ (@ineerajdubey) December 18, 2018 ജഡേജയ്ക്ക് നേരെ വിരൽ ചൂണ്ടിയായിരുന്നു ഇശാന്തിന്റെ സംസാരം. ഇരുവരുടെയും തർക്കം 90 സെക്കന്റുകളോളം നീണ്ടുനിന്നു. ഒടുവിൽ ഡ്രിങ്ക്സ് കൊണ്ടുവന്ന കുൽദീപ് യാദവും മുഹമ്മദ് ഷമിയും ചേർന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. അതേസമയം ഫീൽഡ് പ്ലേസിങ്ങിന്റെ കാര്യത്തിലാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. Content Highlights: war of words between ishant sharma and ravindra jadeja


from mathrubhumi.latestnews.rssfeed https://ift.tt/2UZtSym
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages