തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സർവീസുകളിലെ പ്രതിസന്ധി ഒരാഴ്ചയ്ക്കകം പരിഹരിക്കപ്പെടുമെന്ന് എം.ഡി തോമിൻ ജെ തച്ചങ്കരി. ജീവനക്കാരുടെ പ്രതിഷേധം സ്വാഭാവികമാണ്. അത് എത്രയും വേഗം മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി പൂർണമായും പാലിച്ച ശേഷം കോടതിയെ സമീപിച്ചാൽ ഫലമുണ്ടാകുമെന്നാണ് വിശ്വാസമെന്ന് തച്ചങ്കരി പറഞ്ഞു. എംപാനൽ ജീവനക്കാർ പോയതോടെ 18 ശതമാനം സർവീസുകൾ മുടങ്ങിയെന്നായിരുന്നു ആദ്യം പുറത്തുവന്ന കണക്കുകൾ. പിന്നീട് നേരിട്ടന്വേഷിച്ചപ്പോൾ വെട്ടിക്കുറയ്ക്കേണ്ടി വന്ന സർവ്വീസുകളുടെ എണ്ണം അത്രയൊന്നുമില്ലെന്ന് മനസ്സിലായി എന്നും തച്ചങ്കരി പറഞ്ഞു. ഇത്രയും വർഷം ജോലിചെയ്തവരോട് പെട്ടന്നൊരു ദിവസം പോകാൻ പറഞ്ഞാൽ ഉണ്ടാവുന്ന വിഷമം മനസ്സിലാവും. അതിനൊരു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പ്രതിഷേധവും സ്വാഭാവികമാണ്. പ്രശ്നങ്ങൾ എത്രമാത്രം രൂക്ഷമാണെന്ന് രണ്ടാം ഷിഫ്റ്റിലെ സർവ്വീസുകൾ ആരംഭിക്കുമ്പോഴേ മനസ്സിലാവൂ. എന്തുവന്നാലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ടോമിൻ.ജെ.തച്ചങ്കരി പറഞ്ഞു. content highlights:KSRTC ,M Panel staff,Tomin.J. Thachankari reaction
from mathrubhumi.latestnews.rssfeed https://ift.tt/2STjDcP
via
IFTTT
No comments:
Post a Comment