കൊൽക്കത്ത: ദേശീയ അധ്യക്ഷൻ അമിത് ഷാ നേതൃത്വം നൽകുന്ന രഥയാത്രയ്ക്ക് പശ്ചിമബംഗാൾ സർക്കാരും കൊൽക്കത്ത ഹൈക്കോടതിയും അനുമതി നിഷേധിച്ചതിനെത്തുടർന്ന് പദയാത്ര നടത്താനൊരുങ്ങി ബിജെപി. വിഷയത്തിൽ ഹൈക്കോടതിയുടെ അന്തിമവിധി ഇനിയും വന്നിട്ടില്ല. സാമുദായിക സ്പർദ്ധ വളർത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ രഥയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. രഥയാത്ര തുടങ്ങാനുദ്ദേശിച്ചിരിക്കുന്ന കൂച്ച്ബെഹാർ ജില്ല സംഘർഷസാധ്യതാ പ്രദേശമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അവിടുത്തെ ജില്ലാ പോലീസ് മേധാവിയും രഥയാത്രക്ക് അനുമതി നൽകിയിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ജില്ലകൾ തോറും പദയാത്ര നടത്താൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ജനുവരി ആദ്യവാരം മുതൽ പദയാത്ര ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 9നാണ് രഥയാത്ര സംബന്ധിച്ച ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതി അന്തിമ വിധി പറയുക. അതുവരെ പദയാത്ര നടത്താമെന്നാണ് ബിജെപിയുടെ നിലപാട്. തങ്ങൾ സാമുദായിക സ്പർദ്ധയ്ക്ക് വഴിവയ്ക്കില്ലെന്നും സമാധാനപരമായി രഥയാത്ര നടത്തുമെന്നും ബിജെപി കോടതിയെ അറിയിച്ചിട്ടുണ്ട്. രഥയാത്രാനിരോധനം ഭരണപരമായ കാര്യമായതിനാൽ തുറന്ന കോടതിയിൽ വാദങ്ങൾ നിരത്താൻ ആവില്ലെന്നും ആവശ്യമെങ്കിൽ മുദ്രവച്ച കവറിൽ വിവരങ്ങൾ നല്കാമെന്നും സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ക്രമസമാധാന പ്രശ്നം ഉണ്ടാവാതെ നോക്കേണ്ടത് സംസ്ഥാനസർക്കാരിന്റെ ബാധ്യതയാണെന്നും രാഷ്ട്രീയ പരിപാടികൾ നടത്തുക എന്നത് ഭരണഘടന അനുവദിച്ചിട്ടുള്ള കാര്യമാണെന്നും ബിജെപി അഭിഭാഷകൻ അനിന്ദ്യ മിത്ര കോടതിയെ അറിയിച്ചിട്ടുണ്ട്. content highlights: Denied permission for rath yatra, BJP to hold pad yatras in West Bengal,BJP,BJP rath yatra
from mathrubhumi.latestnews.rssfeed https://ift.tt/2SSgeuY
via
IFTTT
No comments:
Post a Comment