മുംബൈ: വ്യാപാര ആഴ്ചയുടെ രണ്ടാം ദിനം ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക് 163 പോയന്റ് നഷ്ടടത്തിൽ 36106ലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 10839ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 708 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 695 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, ഐഒസി, ടാറ്റ സ്റ്റീൽ, സിപ്ല, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 163 pts
from mathrubhumi.latestnews.rssfeed https://ift.tt/2UMVEhr
via
IFTTT
No comments:
Post a Comment