ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിനുള്ള പങ്ക് സംശയാതീതമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രകോപനങ്ങളുണ്ടാക്കി സ്ഥിതി വഷളാക്കുകയായിരുന്നെന്നും അവർ ബലാൽസംഗവും കൊലപാതകവും ഉൾപ്പടെയുള്ളവ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ ആരോപണം.സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ ലഭിച്ച പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ ട്വീറ്റുകൾ. കലാപത്തിന് ഇരയായവർ എല്ലാ പ്രതീക്ഷയും നശിച്ച് കഴിയുകയായിരുന്നു. കലാപങ്ങൾക്ക് കാരണമായവർ കോൺഗ്രസിന്റെ രാഷ്ട്രീയ അഭയം ആസ്വദിച്ച് കഴിഞ്ഞതാണ് അതിന് കാരണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. സജ്ജൻകുമാറിന് ജീവപര്യന്തം നൽകിക്കൊണ്ടുള്ള ഹൈക്കോടതിവിധി കുറ്റവാളികൾ ഒരിക്കലുമിനി രക്ഷപെടില്ലെന്ന് ഉറപ്പ് നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. No one ever had any doubts on Congresss role in the 1984 anti-Sikh riots. Their leaders and workers went on rampage raising provocative slogans, raping women and murdering men in cold blood. Yet no one was ever punished despite multiple commissions and several eyewitnesses. — Amit Shah (@AmitShah) December 17, 2018 സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിനുള്ള പങ്കിൽ ആർക്കും സംശയമില്ല. പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും പുരുഷന്മാരെ കൊലപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഇതുവരെ നിരവധി അന്വേഷണക്കമ്മീഷനുകൾ വന്നതല്ലാതെ ദൃക്സാക്ഷികളുണ്ടായിട്ടും ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിരുന്നില്ല. അമിത് ഷാ ട്വീറ്റ് ചെയ്തു. I want to thank Prime Minister Shri @narendramodi for setting up an SIT in 2015, which initiated re-investigation into several cases of 1984, pending for over three decades. I am grateful to the Court, which has delivered its judgment, bringing relief to the traumatised families. — Amit Shah (@AmitShah) December 17, 2018 2015ൽ പ്രത്യേക അന്വേഷണ സംഘത്തെനിയമിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ നന്ദി പറയുകയാണെന്ന് അമിത് ഷാ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. മൂന്ന് ദശാബ്ദങ്ങളായി കെട്ടിക്കിടന്ന കേസുകളിലാണ് ഇതുമൂലം പുനരന്വേഷണം ഉണ്ടായത്. കലാപബാധിത കുടുംബങ്ങൾക്ക് ആശ്വാസകരമായ വിധി പ്രസ്താവിച്ചതിൽ കോടതിയോടും നന്ദി പറയുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. content highlights:1984 Anti-Sikh Riots,Amit Shah ,conviction of Sajjan Kumar ,Amit Shah against congress
from mathrubhumi.latestnews.rssfeed https://ift.tt/2Ck8JYg
via
IFTTT
No comments:
Post a Comment