ബ്യൂട്ടി പാര്‍ലര്‍ അടച്ചിടണം; പുതിയ ഭീഷണിയെന്ന് ലീന മരിയ പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

ബ്യൂട്ടി പാര്‍ലര്‍ അടച്ചിടണം; പുതിയ ഭീഷണിയെന്ന് ലീന മരിയ പോള്‍

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് സംഭവത്തിൽ പുതിയ ഭീഷണി സന്ദേശം വന്നതായി ഉടമനടിലീന മരിയ പോൾ. തിങ്കളാഴ്ച ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണി വന്നതെന്ന് നടി പോലീസിന് മൊഴി നൽകി. നേരത്തെ തനിക്ക് രവി പുജാരിയുടെ ഭീഷണി സന്ദേശം വന്നിരുന്നുവെന്നുംഇതിന് ശേഷമാണ് ബ്യൂട്ടി പാർലറിന് നേരെ വെടിവെപ്പുണ്ടായിരിക്കുന്നതെന്നും ലീന പോലീസിനോട് പറഞ്ഞു.എന്നാൽ ഭീഷണിമുഴക്കിയവർ തന്നെയാണോ വെടിവെപ്പ് നടത്തിയതെന്ന കാര്യം തനിക്കുറപ്പില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇന്നലെ മുതൽ പനമ്പള്ളി നഗറിലുള്ള തന്റെ സ്ഥാപനം അടച്ചിടണമെന്ന ഭീഷണി സന്ദേശമാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ലീന മൊഴി നൽകി. അതേ സമയം മുൻ സുഹൃത്തും നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയുമായ സുകേഷ് ചന്ദ്രശേഖറുമായി താൻ അകൽച്ചയിലാണെന്നാണ് അവർ പോലീസിനോട് അറിയിച്ചിരിക്കുന്നത്. ലീന നൽകിയ മൊഴികൾ പോലീസ് പരിശോധിച്ചുവരികയാണ്. മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയാൽ അവരെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. Content Highlights:New threat Call-leena maria paul-kochi


from mathrubhumi.latestnews.rssfeed https://ift.tt/2rGgzFt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages