മുംബൈ: സൊറാബുദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ പ്രതികരണവുമായി കേസ് പരിഗണിച്ച ജഡ്ജി. കേസില്‍ പ്രതികളായിരുന്ന ഗുജറാത്ത് പോലീസിലെ മുന്‍ ഐ.ജി ഡി.ജി വന്‍സാര അടക്കം 22 പോലീസുകാരെ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. വെള്ളിയാഴ്ചയാണ് സി.ബി.ഐ കോടതി വിധി പറഞ്ഞത്.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ബി.ജെ.പി നേതാവ് ഗുലാബ്ഛന്ദ് കട്ടാരിയ വന്‍സാരയ്ക്ക് പുറമെ ഐ.പി.എസ് ഉദ്യോഗസ്ഥരായ അഭയ് ചുധാസ്മ, ഗീത ജോഹ്‌രി, ദിനേഷ് എം.എന്‍, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരേയും നേരത്തെ വിചാരണക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി ശിക്ഷാ ഇളവ് നല്‍കിയതിന് പിന്നാലെ ഏറ്റുമുട്ടല്‍ കൊലപാതകത്തെ ന്യായീകരിച്ച് മുഖ്യപ്രതിയായിരുന്ന വന്‍സാരെ രംഗത്ത് വന്നു. സൊബുദീനെ വധിച്ചില്ലായിരുന്നുവെങ്കില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയെ സൊറാബുദീന്‍ വധിക്കുമായിരുന്നു എന്നാണ് വന്‍സാരെ പ്രതികരിച്ചത്.
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതികളെല്ലാം കുറ്റവിമുക്തരായി പുറത്തിറങ്ങുമ്പോള്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന വാദവും ശക്തമാണ്. ഇതിനിടെ സൊറാബുദിന്റെയും കൗസര്‍ബിയുടേയും മരണം കൊലപാതകം തന്നെയാണെന്ന് കേസില്‍ വിധി പറഞ്ഞ ജഡ്ജി. ബുള്ളറ്റ് കൊണ്ടുള്ള വെടിയേറ്റാണ് സൊറാബുദീനും കൗസര്‍ബിയും മരിച്ചത്. എന്നാല്‍ ഏറ്റുമുട്ടലിന് പിന്നില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ തന്നെയാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് ശര്‍മ്മയുടേതാണ് ശ്രദ്ധേയമായ നിരീക്ഷണം. സൊറാബുദീന്റെ സഹോദരന്‍ റുബാബുദീന്‍ കോടതിയില്‍ വിധി കേള്‍ക്കാനെത്തിയിരുന്നു. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് റുബാബുദീന്‍ പറഞ്ഞു.
from mangalam.com http://bit.ly/2EKbzZc
via IFTTT
No comments:
Post a Comment