ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ കമല്‍ഹാസന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കൂടിയായ കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് കമല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം സ്ഥിരീകരിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി കഴിഞ്ഞ ആഴ്ച കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം രൂപകരിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി കമല്‍ഹാസന്‍ തമിഴ്‌നാട് പര്യടനം നടത്തി വരികയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും 20 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളിലൊന്നും ഇപ്പോള്‍ പ്രതികരിക്കാറായിട്ടില്ലെന്ന് കമല്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഊഹാപോഹത്തിന്റെ പുറത്താണ് ചില വാര്‍ത്തകള്‍ പുറത്ത് വിടുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2AcG31P
via IFTTT
No comments:
Post a Comment