കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദിപാ നിശാന്തിനെതിരെ പൊതുവേദിയില്‍ തുറന്നടിച്ച് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യതയാണ് ദീപാ നിശാന്തിനുള്ളതെന്ന് ടി. പത്മനാഭന്‍ ചോദ്യമുയര്‍ത്തി. ഇത്തരത്തിലൊരാളെ സംസ്ഥാന കലോത്സവത്തിലെ മലയാളം ഉപന്യാസ രചനയുടെ മൂല്യ നിര്‍ണയത്തിന് എത്തിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും അദേഹം പറഞ്ഞു.
ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച ലോകത്താണ് ഇവരെ പോലുള്ളവരുടെ പേര് കേള്‍ക്കേണ്ടി വരുന്നത് എന്നത് അത്യന്തം ദു:ഖകരമാണ്. ഏത് ജാതിയിലും മതത്തിലും വര്‍ഗ്ഗത്തിലും പെട്ടവരായാലും ഇങ്ങനെയൊരാളെ വിധി നിര്‍ണയത്തിന് അടക്കം എത്തിക്കാന്‍ പാടില്ലായിരുന്നു. അവര്‍ എന്തൊക്കയൊ എഴുതുകയും കവിയാണെന്നുമാണ് പറയപ്പെടുന്നതെന്നും ടി. പത്മനാഭന്‍ തുറന്നടിച്ചു.
കോഴിക്കോട് സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിയുടെ വിദ്യഭ്യാസ മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ടി. പത്മനാഭന്‍ തുറന്നടിച്ചത്. വേദിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഉള്‍പ്പെടെ ഇരിക്കവെയാണ് വിമര്‍ശനം. വിവാദത്തിലായ ദീപാ നിശാന്തിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ആലപ്പുഴയില്‍ ഉപന്യാസ രചനകളുടെ വിധി നിര്‍ണയത്തിന് എത്തിച്ചത്. സംഭവം വിവാദമായതോടെ വിധി നിര്‍ണയം റദ്ദാക്കിയിരുന്നു.
from mangalam.com http://bit.ly/2EEFUHF
via IFTTT
No comments:
Post a Comment