ന്യൂഡൽഹി: നിത്യോപതയോഗ സാധനങ്ങളടക്കം 33 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും. ശനിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. 26 ഉത്പന്നങ്ങളുടെ ജിഎസ്ടി 18-ൽ നിന്ന് 12-ഉം അഞ്ചും ശതമാനമാക്കി വെട്ടിക്കുറച്ചപ്പോൾ ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28-ൽ നിന്ന് 18 ആക്കിയും വെട്ടിക്കുറച്ചു. ഏതെല്ലാം ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചതെന്ന കാര്യം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഡൽഹിയിൽ ജിഎസ്ടി കൗൺസിൽ യോഗം പുരോഗമിക്കുകയാണ്. എല്ലാ ഉത്പന്നങ്ങൾക്കും ജിഎസ്ടി നിരക്ക് 18 ഉം അതിന് താഴെയുമാക്കി കുറക്കണമെന്ന് കോൺഗ്രസ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടതായി പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി പറഞ്ഞു. Content Highlights:GST rate of 33 items reduced, GST council meeting
from mathrubhumi.latestnews.rssfeed http://bit.ly/2LtSuL4
via
IFTTT
No comments:
Post a Comment