വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് ആവശ്യം; യാത്രക്കാരനെ പുറത്താക്കി, വൈകിയത് മൂന്നുമണിക്കൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് ആവശ്യം; യാത്രക്കാരനെ പുറത്താക്കി, വൈകിയത് മൂന്നുമണിക്കൂര്‍

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ പുകവലിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരന്റെ ബഹളം. ഒടുവിൽ യാത്രക്കാരനെയും കുടുംബത്തെയും പുറത്തിറക്കിയതിനു ശേഷം വിമാനം പുറപ്പെട്ടപ്പോൾ വൈകിയത് മൂന്നുമണിക്കൂർ. അമൃത്സറിൽനിന്ന് ഡൽഹി വഴി കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന വിസ്താര എയർലൈൻസിന്റെ യു കെ 707 വിമാനത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുവദിക്കണമെന്ന് ഫ്ളൈറ്റ് അറ്റൻഡിനോട് യാത്രക്കാരൻ ആവശ്യപ്പെടുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയരുന്നതിനു മുമ്പേയായിരുന്നു ഇത്. വിമാനത്തിനുള്ളിൽ പുക വലിക്കുന്നത് അനുവദനീയമല്ലെന്ന് ഫ്ളൈറ്റ് അറ്റൻഡന്റ് വ്യക്തമാക്കിയതോടെ യാത്രക്കാരൻ വാഗ്വാദത്തിനു മുതിർന്നു. തുടർന്ന് ഇയാളെയും കുടുംബത്തെയും ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയ ശേഷം വിമാനം യാത്ര തുടർന്നു. content highlights:passenger insisted smoking on board, offloaded


from mathrubhumi.latestnews.rssfeed http://bit.ly/2rOz8Hs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages