ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടെങ്കിലും സ്പോർട്സ്മാൻസ് സ്പിരിറ്റ് കൈവിടാതെ ബി ജെ പി നേതാവും മുൻമുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ. ബുധനാഴ്ച, നിയോജക മണ്ഡലമായ ബുധ്നിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് സ്വതസിദ്ധമായ ശൈലിയിൽ ചൗഹാൻ ജനങ്ങളോടു സംവദിച്ചത്. ഇതിനായി സൽമാൻ ഖാൻ ചിത്രമായ ടൈഗർ അഭി സിന്ദാ ഹേയിലെ ഡലോഗും ചൗഹാൻ പ്രയോഗിച്ചു. നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ഓർത്ത് ആരും വിഷമിക്കേണ്ടതില്ല. ഞാനിപ്പോഴും ഇവിടെ തന്നെയുണ്ട്. കടുവ ഇപ്പോൾ ജീവനോടെയുണ്ട് (ടൈഗൾ അഭി സിന്ദാ ഹേ...). ഞാൻ ഇവിടെയുള്ളിടത്തോളം നിങ്ങളെ ഉപദ്രവിക്കുന്ന കാര്യം ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ലെന്നായിരുന്നു ചൗഹാന്റെ വാക്കുകൾ. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഹാസ്യത്തിൽപൊതിഞ്ഞ വിമർശനം ഉന്നയിക്കുന്നതിൽ പ്രശസ്തനാണ് ചൗഹാൻ. കോൺഗ്രസിന്റെ അരുൺ സുഭാഷ് ചന്ദ്രയെ അമ്പത്തെട്ടായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇക്കുറി ചൗഹാൻ വിജയിച്ചത്. content highlights:Tiger abhi zinda hai says shivraj sngh chouhan to people of madhya pradesh
from mathrubhumi.latestnews.rssfeed https://ift.tt/2A8haUZ
via
IFTTT
No comments:
Post a Comment