രോഗികളായ കുട്ടികളെ കാണാന്‍ ക്രിസ്മസ് പപ്പയായി ഒബാമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

രോഗികളായ കുട്ടികളെ കാണാന്‍ ക്രിസ്മസ് പപ്പയായി ഒബാമ

വാഷിങ്ടൺ: ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ രോഗികളായ കുട്ടികളെ സന്ദർശിക്കാനെത്തി ബരാക് ഒബാമ എല്ലാവരേയും അദ്ഭുതപ്പെടുത്തി. സമ്മാനങ്ങൾ നിറച്ച സഞ്ചി തോളിൽ തൂക്കി ക്രിസ്മസ് തൊപ്പിയും അണിഞ്ഞ് ആശുപത്രിയിലെത്തിയ ഒബാമ കുട്ടികളെ ആലിംഗനം ചെയ്ത് സ്നേഹമറിയിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. മിടുക്കരായ കുറേ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കാണാൻ സാധിച്ചതിൽ അതീവ സന്തുഷ്ടനാണെന്ന് ഒബാമ ട്വിറ്ററിലൂടെ അറിയിച്ചു. മുൻപ്രസിഡന്റിന്റെ സന്ദർശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതർ പങ്കു വെച്ചിരുന്നു. ആ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തതിനൊപ്പം ഒബാമ ആശുപത്രി ജീവനക്കാർക്കും അധികൃതർക്കും നന്ദി അറിയിക്കുകയും ചെയ്തു. Photo Courtesy: AFP രണ്ടു പെൺകുട്ടികളുടെ പിതാവായ തനിക്ക് രോഗികളായ കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും അവസ്ഥ മനസിലാക്കാൻ കഴിയുന്നുവെന്നും ആ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ഭംഗിയായി നോക്കുന്ന ഡോക്ടർമാരും നഴ്സുമാരും അവിടെ കണ്ടുമുട്ടിയ എല്ലാവരും, അതാണ് ആശുപത്രിയിൽ കണ്ട ഏറ്റവും മഹത്തായ കാര്യമെന്ന് അദ്ദേഹം കുറിച്ചു. Merry Christmas and happy holidays to the extraordinary kids, families, and staff at Children's National. And thanks for humoring me as your stand-in Santa. https://t.co/mFmYCVk7cr — Barack Obama (@BarackObama) 19 December 2018 ഒബാമ കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇതുപോലെ വാഷിങ്ടണിലെ ബോയ്സ് & ഗേൾസ് ക്ലബിലെ അംഗങ്ങളായ വിദ്യാർഥികളെ സന്ദർശിക്കാൻ സമ്മാനങ്ങളുമായി എത്തിയിരുന്നു. Photo Courtesy: AFP Content Highlights: Obama Delights Sick Children as Santa in Washington, Barack Obama, US


from mathrubhumi.latestnews.rssfeed https://ift.tt/2QDP6Dc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages