കോതമംഗലം പള്ളിയില്‍ സംഘര്‍ഷം; അറസ്റ്റ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

കോതമംഗലം പള്ളിയില്‍ സംഘര്‍ഷം; അറസ്റ്റ്‌

കോതമംഗലം: യാക്കോബായ-ഓർത്തഡോക്സ് വിഭാഗം തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളിയിൽ സംഘർഷം. കോടതി വിധി അനുസരിച്ച് പ്രാർഥനയ്ക്കെത്തിയ ഓർത്തഡോക്സ് വിഭാഗം റമ്പാനെ കോതമംഗലം പള്ളിയിൽ പ്രവേശിപ്പിക്കാതെ യാക്കോബായ വിഭാഗം വിശ്വാസികൾ തടഞ്ഞു. കോടതി വിധി നടപ്പിലാക്കാൻ പോലീസ് എത്തിയതോടെയാണ് പ്രതിഷേധം തുടങ്ങിയത്. കുർബാന അർപ്പിക്കാൻ ഓർത്തഡോക്സ് വിഭാഗം റമ്പാൻ പള്ളിയിലെത്തിയതിനെ എതിർത്ത് യാക്കോബായ വിഭാഗം നിലയുറപ്പിക്കുകയായിരുന്നു. സ്ത്രീകൾ അടക്കമുള്ള വിശ്വാസികളാണ് റമ്പാനെ പ്രവേശിപ്പിക്കാതെ തടഞ്ഞ് പ്രതിഷേധിക്കുന്നത്. പോലീസിനെയോ ഓർത്തഡോക്സ് വിഭാഗത്തെയോ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ നിലപാടെടുത്തത്. സ്ത്രീകളുൾപ്പെടെയുള്ള പ്രതിഷേധക്കാരിൽ 20 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റി. അറസ്റ്റ് ചെയ്തവരെ തിരിച്ചിറക്കണമെന്ന് ആവശ്യപ്പെട്ട് ബാക്കിയുള്ളവർ പ്രതിഷേധം കടുപ്പിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാർ പള്ളിക്കു മുമ്പിലെ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രതിഷേധിച്ചു. സുപ്രീംകോടതി വിധിയെ തുടർന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി വിധി പ്രകാരം പള്ളിയുടെ അവകാശം ഓർത്തഡോക്സ് വിഭാഗത്തിനായി്. കോടതി വിധി നടപ്പിലാക്കാൻ വൈകുന്നതിനെതിരെ കോടതിയിൽ നിന്ന് പോലീസിന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. ontent Highlights:Jacobite and Orthodox conflict in Kothamangalam Church


from mathrubhumi.latestnews.rssfeed https://ift.tt/2PPd74Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages