അമേഠിയില്‍ ക്ഷേത്ര നവീകരണ പദ്ധതിയുമായി രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

അമേഠിയില്‍ ക്ഷേത്ര നവീകരണ പദ്ധതിയുമായി രാഹുല്‍

അമേഠി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേഠിയിലെ പുരാതന ക്ഷേത്രങ്ങൾ നവീകരിക്കാൻ പദ്ധതിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി വിഹിതത്തിൽ നിന്ന് പണം വിനിയോഗിച്ചാണ് ക്ഷേത്രങ്ങൾ നവീകരിക്കുക. ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയത്തിൽ നിർണായകമായത് രാഹുൽ ഗാന്ധിയുടെ മൃദുഹിന്ദുത്വ നിലപാടുകളും ക്ഷേത്രദർശനങ്ങളുമായിരുന്നു. അമേഠി മണ്ഡലത്തിൽ ഉൾപ്പെടുന്ന 13 ക്ഷേത്രങ്ങളിൽ സോളാർ വിളക്കുകൾ സ്ഥാപിക്കാനും പാർട്ടി അധ്യക്ഷൻ തീരുമാനിച്ചതായി കോൺഗ്രസ് നേതാവ് അനിൽ സിങ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ക്ഷേത്ര നവീകരണത്തോടൊപ്പം ഹർമോണിയം, ധോലക്, മഞ്ജീര അടക്കമുള്ള സംഗീത ഉപകരണങ്ങളും നൽകും. കൈലാസ് മാനസരോവർ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുലിനെ കൻവാരിയ വിഭാഗം സ്വീകരണം നൽകിയിരുന്നു. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് ബദലായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് രാഹുൽ ക്ഷേത്രദർശനവും പതിവാക്കിയത്. Content Highlights:Rahul to renovate temples in Amethi, Loksabha polls 2019


from mathrubhumi.latestnews.rssfeed https://ift.tt/2S6T045
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages