ഫണ്ടില്ല; ഒരു ലക്ഷം തന്ന് സഹായിക്കണം: ബിജെപിയോട് ആം ആദ്മി പാര്‍ട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

ഫണ്ടില്ല; ഒരു ലക്ഷം തന്ന് സഹായിക്കണം: ബിജെപിയോട് ആം ആദ്മി പാര്‍ട്ടി

ന്യൂഡൽഹി: ഫണ്ടിന് ക്ഷാമമുള്ളതിനാൽ ബിജെപി ഒരു ലക്ഷം രൂപ തന്ന് സഹായിക്കണമെന്ന അഭ്യർഥനയുമായി ആം ആദ്മി പാർട്ടി. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫണ്ട് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പാർട്ടി. ഈ ആവശ്യം ബിജെപിക്ക് മുന്നിൽ വയ്ക്കുന്നതിന് പിന്നിലും മറ്റൊരു രാഷ് ട്രീയ ചരിത്രം കൂടിയുണ്ട്. രണ്ട് മാസം മുമ്പ് ബിജെപി ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരി സമാനമായ ഒരു ലക്ഷം രൂപയുടെ വാഗ്ദാനം മുന്നോട്ടുവച്ചിരുന്നു. ഡൽഹി മെട്രോയുടെ നാലാം ഘട്ടം പൂർത്തീകരിക്കാൻ സംഭാവനയായി 1.11 ലക്ഷം രൂപ ആപ്പിന് നൽകാൻ തയ്യാറാണെന്ന് മനോജ് തിവാരി പ്രഖ്യാപിച്ചിരുന്നു. മെട്രോ നാലാം ഘട്ടം കമ്മീഷൻ ചെയ്താൽ എന്റെ വക 1,11,100 എന്നായിരുന്നു തിവാരിയുടെ വാഗ്ദാനം. മോദിയേയും ബിജെപി സർക്കാരിനേയും പോലെയല്ല, മനോജ് തിവാരി വാക്ക് പാലിക്കുമെന്ന് കരുതുന്നു, താഴെ ചേർക്കുന്ന ലിങ്ക് മുഖേന വാഗ്ദാനം ചെയ്ത പണം അടയ്ക്കാവുന്നതാണ്. ഇതുവഴി നിങ്ങൾക്ക് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാകാം-ഹിന്ദിയിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ എഎപി പാർട്ടി പറയുന്നു. കഴിഞ്ഞ ഒക് ടോബറിലാണ് ദേശവ്യാപകമായി എഎപി തിരഞ്ഞെടുപ്പ് ഫണ്ടിലേക്കായി പണം സ്വരൂപിക്കാൻ തുടങ്ങിയത്. Content Highlights:Pay Up Rs. 1 Lakh, AAP Tells Delhi BJP Chief


from mathrubhumi.latestnews.rssfeed https://ift.tt/2AhqRAP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages