ഡല്‍ഹി പോലീസ് കാവലില്‍ സുകേഷും ലീനയും മൂന്നാഴ്ച്ച കൊച്ചിയില്‍; അന്വേഷണം ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

ഡല്‍ഹി പോലീസ് കാവലില്‍ സുകേഷും ലീനയും മൂന്നാഴ്ച്ച കൊച്ചിയില്‍; അന്വേഷണം ആരംഭിച്ചു

കൊച്ചി: നടി ലീന മരിയ പോളിന്റെ ഭർത്താവ് സുകേഷ് ചന്ദ്രശേഖർ കൊച്ചിയിൽ മൂന്നാഴ്ച്ചയോളം കഴിഞ്ഞിരുന്നതായി റിപ്പോർട്ടുകൾ. ഡൽഹി പോലീസിന്റെ കാവലിൽ ലീനയോടൊപ്പമാണ് സുകേഷ് എത്തിയത്. ഇയാൾ തിഹാർ ജയിലിൽ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ലീനയോടൊപ്പം ഇയാളും വിവിധ തട്ടിപ്പുകേസിൽ പ്രതിയാണ്. നാല് മാസം മുമ്പ് കൊച്ചിയിൽ എത്തി ഇരുവരും ഹോംസ്റ്റേയിലാണ് താമസിച്ചത്. ചികിത്സയ്ക്കായി എത്തിയതെന്നാണ് ഹോം സ്റ്റേ ഉടമ പോലീസിനെ അറിയിച്ചത്. ചെലവന്നൂർ കായൽത്തീരത്തെ വീട് ജൂൺ 5 മുതൽ ജൂലൈ 27 വരെയാണ് ഇവർ വാടകയ്ക്ക് എടുത്തത്. കൊച്ചിയിലെ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിൽ നടന്ന വെടിവെയ്പ്പ് അന്വേഷിക്കുന്നതിനിടെയാണ് ഇരുവരും കൊച്ചിയിൽ കഴിഞ്ഞ വിവരം പോലീസ് അറിയുന്നത്. ലീനയും സുകേഷും കൊച്ചിയിൽ എത്തിയത് എന്തിനാണ് എന്നത് അന്വേഷിക്കാൻ അന്വേഷണ സംഘം ഡൽഹിയിലേക്ക് പോകും. ഇവരുടെ കൊച്ചി സന്ദർശനവുമായി വെടിവയ്പ്പിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന വിവരമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കൊച്ചി പോലീസ് തീഹാർ ജയിൽ അധികൃതരുമായും ഡൽഹി പോലീസുമായും ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിക്കും. എന്നാൽ ജയിൽശിക്ഷയിലാണെന്ന കാര്യം മറച്ചുവെച്ചാണ് ഇരുവരും മുറിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ. റിസോർട്ടിൽ നിന്ന് ഇരുവരും ഇടയ്ക്കിടെ പുറത്തുപോകാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ആറ് മുറികളും സ്വിമ്മിങ്ങ് പൂളുമുള്ള വീട്ടിൽ ഡൽഹി പോലീസിലെഒരു എസ്ഐ ഉൾപ്പെടെ ആറ് പേരാണ് താമസിച്ചത്. വിഐപികൾക്ക് വേണ്ടിയെന്ന് പറഞ്ഞാണ് വീടെടുത്തതെന്ന് കെയർടേക്കർ മൊഴിനൽകിയിട്ടുണ്ട്. ഇവിടെ നിന്ന് പോയ ശേഷവും സുകേഷ് കൊച്ചിയിൽ മറ്റിടങ്ങളിലും താമസിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതേപറ്റിയും പോലീസ് അന്വേഷണം നടത്തിവരികയാണ്. Content Highlight: Leena maria paul stay with husband sukesh chandrashekhar before 3 months in kochi


from mathrubhumi.latestnews.rssfeed https://ift.tt/2UYNemX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages