എന്‍.എസ്.എസ് കെട്ടിടത്തില്‍ കരിങ്കൊടി കെട്ടിയ സംഭവം: രണ്ട് ആര്‍.എസ്.എസ്‌കാര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

എന്‍.എസ്.എസ് കെട്ടിടത്തില്‍ കരിങ്കൊടി കെട്ടിയ സംഭവം: രണ്ട് ആര്‍.എസ്.എസ്‌കാര്‍ അറസ്റ്റില്‍

നൂറനാട്: കുടശ്ശനാട് എൻ.എസ്.എസ് കരയോഗ കെട്ടിടത്തിൽ കരിങ്കൊടി കെട്ടിയ സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. കരയോഗം അംഗങ്ങൾ കൂടിയായ വിക്രമൻ നായർ, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നവംബർ ഏഴിനാണ് കുടശ്ശനാട് കരയോഗം കെട്ടിടത്തിലും സ്കൂളിലും കരിങ്കൊടി ഉയർത്തിയത്. കരിങ്കൊടി ഉയർത്തിയ കരയോഗ കെട്ടിടത്തിന് മുന്നിലെ കൊടിമരത്തിൻ ചുവട്ടിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ആദരാഞ്ജലി എന്നെഴുതിയ റീത്തും വെച്ചിരുന്നു. സംസ്ഥാനത്തെമ്പാടും എൻ.എസ്.എസ് കെട്ടിടങ്ങൾക്ക് നേരെ ആക്രമങ്ങൾ നടക്കുന്നതിനിടെയാണ് കുടശ്ശനാട് സംഭവം ഉണ്ടാകുന്നത്. ഇതെ ദിവസം തന്നെ കൊല്ലത്ത് ഭൂതക്കുളം എടവട്ടം കരയോഗമന്ദിരത്തിന് നേരെയും ആക്രമണം നടന്നിരുന്നു. ontent Highlights:Kudassanad NSS office attack two rss workers arrested


from mathrubhumi.latestnews.rssfeed https://ift.tt/2A1PwJp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages