ഭൂമി തിരിച്ചുകിട്ടാന്‍ കൈക്കൂലി കൊടുക്കണം, പണം കണ്ടെത്താന്‍ ഭിക്ഷ യാചിച്ച് കര്‍ഷക കുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

ഭൂമി തിരിച്ചുകിട്ടാന്‍ കൈക്കൂലി കൊടുക്കണം, പണം കണ്ടെത്താന്‍ ഭിക്ഷ യാചിച്ച് കര്‍ഷക കുടുംബം

ഹൈദരാബാദ്: ബന്ധുക്കൾ തട്ടിയെടുത്ത ഇരുപത്തഞ്ച് ഏക്കർ ഭൂമി തിരിച്ചു കിട്ടാൻ ഭാര്യക്കും രണ്ടുമക്കൾക്കുമൊപ്പം തെരുവിൽ ഭിക്ഷയാചിച്ച് കർഷൻ. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലക്കാരനായ മന്യം വെങ്കടേശ്വരുലുവാണ് കുടുംബത്തിനൊപ്പം ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയത്. ബന്ധുക്കൾ തട്ടിയെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവ വിട്ടു നൽകാൻ ഉദ്യോഗസ്ഥന് കൈക്കൂലി നൽകാനാണ് ഭിക്ഷ യാചിക്കുന്നതെന്നും വെങ്കടേശ്വരലു പറഞ്ഞു. പ്രതിഷേധത്തിന്റെയും അഴിമതി തുറന്നുകാണിക്കുന്നതിന്റെയും ഭാഗമായാണ് ഭിക്ഷ യാചിച്ച് തെരുവിലിറങ്ങിയതെന്നും വെങ്കടേശ്വരലുവിനെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. ഭിക്ഷാപാത്രവും ബാനറുമായാണ് വെങ്കടേശ്വരലുവിന്റെയും മക്കളുടെയും സമരം. തങ്ങൾ നിരാഹാരസമരത്തിലാണെന്ന് വ്യക്തമാക്കുന്ന ബാനറും വെങ്കടേശ്വരലുവും കുടുംബവും സ്ഥാപിച്ചിട്ടുണ്ട്. വെസ്റ്റ് ഗോദാവരി ജില്ലയിലെ മാതവാരത്തുള്ള തന്റെ ഇരുപത്തഞ്ച് ഏക്കർ ഭൂമി ബന്ധുക്കൾ തട്ടിയെടുത്തതായും മുമ്പ് അവിടെ ജോലി ചെയ്തിരുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയാണ് ഇത് കൈവശപ്പെടുത്തിയതെന്നുമാണ് വെങ്കടേശ്വരലുവിന്റെ ആരോപണം. രേഖകളെ കുറിച്ച് ചോദിച്ചപ്പോൾ അവ ജില്ലാ കളക്ടറുടെ കൈവശം ഇരിക്കുകയാണെന്നും എപ്പോൾ വേണമെങ്കിലും ബന്ധുക്കൾക്ക് കൈമാറിയേക്കാമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചതായും വെങ്കടേശ്വരലു കൂട്ടിച്ചേർത്തു. ഇതോടെയാണ് കൈക്കൂലി നൽകി രേഖകൾ സ്വന്തമാക്കാൻ വെങ്കടേശ്വരലു തീരുമാനിച്ചത്. തുടർന്നാണ് ഇതിനു പണം സമ്പാദിക്കാൻ ഭാര്യക്കും മക്കൾക്കുമൊപ്പം ഭിക്ഷ യാചിക്കാനിറങ്ങിയത്. അതേസമയം വെങ്കടേശ്വരലുവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കർണൂൽ ജില്ലാ കളക്ടർ പ്രതികരിച്ചു. വകുപ്പിനെ അപമാനിച്ചതിന് വെങ്കടേശ്വരലുവിനെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട തർക്കമുണ്ടെങ്കിൽ വെങ്കടേശ്വരലു കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. content highlights:Farmer from andhra pradesh begging with family in streets to arrange bribe for revenue official


from mathrubhumi.latestnews.rssfeed https://ift.tt/2PTKNPa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages