എംപാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

എംപാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: എംപാനൽ സംവിധാനം പൂർണമായും ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സിക്ക് സാധിക്കില്ലെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ കോടതി നിർദേശം അനിവാര്യമാണെന്നും ഗതാഗതി മന്ത്രി എ.കെ. ശശീന്ദ്രൻ. കണ്ടക്ടർമാരായി പി.എസ്.സി നിയമന ഉത്തരവ് ലഭിച്ചവരെല്ലാം ഇന്ന് എത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കെ.എസ്.ആർ.ടി.സിയെ കടുത്ത പ്രസിസന്ധിയിലാക്കുന്ന കോടതിവിധിയാണ് ഉണ്ടായത്. വിധി നടപ്പാക്കാൻ സാവകാശം ലഭിച്ചില്ല. കോടതി പിരിച്ചുവിട്ട താത്കാലിക കണ്ടക്ടർമാരെ തിരിച്ചെടുക്കാൻ സർക്കാരിനെ നിയമം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് മാനേജ്മെന്റ് നിയമന നടപടികളുമായി മുന്നോട്ടുപോകുന്നത്. 4051 പേരോട് ഇന്ന് ചീഫ് ഓഫീസിൽ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരെ നാല് ബാച്ചുകളായാണ് അഭിമുഖം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ഈ 4051 പേർക്കും ഇന്നുതന്നെ വരാൻ സാധിച്ചെന്ന് വരില്ല. പക്ഷെ ആ പ്രായോഗികതയൊന്നും കോടതി കണക്കിലെടുത്തില്ല. പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ചവർക്ക് കെ.എസ്.ആർ.ടി.സി അയച്ച ഓർഡർ കൈപ്പറ്റിയതിന് ശേഷമാണ് ഇവിടെ വരാൻ കഴിയുക. യോഗ്യതാ പട്ടികയിലുള്ളവർ പല സ്ഥലങ്ങളിലായിരിക്കും. അതിനാൽ അവർക്ക് വരാൻ കഴിയില്ല. അതേസമയം നടപടി പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രായോഗികമായി അത് സാധ്യമല്ലെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നതാണ്. കെ.എസ്.ആർ.ടി.സിക്ക് മാത്രമല്ല അഡൈ്വസ് മെമ്മോ ലഭിച്ചവർക്കും അത് ബുദ്ധിമുട്ടുണ്ടാക്കും. വല്ലാത്തൊരു കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതും നടപ്പാക്കാൻ സാവകാശം നൽകാത്തതുമായ വിധിയായിപ്പോയി ഇതെന്നും മന്ത്രി പറഞ്ഞു. Content Highlights:Cant abolish empanel system in KSRTC say Transport Minister A K Sasindran


from mathrubhumi.latestnews.rssfeed https://ift.tt/2Gyp0wR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages