കണ്ണൂർ : കെ.എസ്.യു. നേതൃത്വത്തിലുള്ള കോളേജ് യൂണിയൻഇറക്കിയ മാഗസിനിലെ കവിത രണ്ട് വർഷത്തിന് ശേഷം എസ്.എഫ്.ഐ നേതൃത്വത്തിലുള്ള മാഗസിനിൽ പ്രസിദ്ധീകരിച്ച സംഭവം വിവാദത്തിൽ. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി കോളേജ് യൂണിയൻ മാഗസിനിൽ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദത്തിലായത്. 2014- 2015 അധ്യയന വർഷത്തിൽ കെ.എസ്.യു യൂണിയന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച സ്മൈലി മാഗസിനിലെ കവിതയാണ് 2017 -18 വർഷത്തെ യൂണിയൻ മാഗസിനിൽ മറ്റൊരാളുടെ പേരിൽ അച്ചടിച്ച് വന്നത്. 2015ൽ ജിതിൻ ജോസഫ് എഡിറ്റർ ആയ മാഗസിനിൽ രക്തം എന്ന പേരിൽ ആഷ്ബിൻ എബ്രഹാമാണ് കവിത എഴുതിയത്. ഇതേകവിത ടെർമൈറ്റ് എന്ന മാഗസിനിൽ തലക്കെട്ട് ഇല്ലാതെ അഭിനവ് പി.എയുടെ പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ മാഗസിൻ പിൻവലിച്ച് ക്ഷമ പറയണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം. ഒച്ചപ്പാടിനെ തുടർന്ന് വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്ത മാഗസിൻ മടക്കി വാങ്ങാനാണ്എസ്.എഫ്.ഐ ശ്രമിക്കുന്നതെന്ന് കെ.എസ്.യു. ആരോപിച്ചു. തന്റെ കവിത മോഷ്ടിച്ചതിന് മാപ്പു വേണ്ടെന്നും വ്യക്തമായ മറുപടി തന്നാൽ മതിയെന്നും കവിത എഴുതിയ ആഷ്ബിൻ എബ്രഹാം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. കലയും സാഹിത്യവും മോഷ്ടിക്കപ്പെടേണ്ടത് അല്ല. അത് പുരോഗമാന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സഹയാത്രികർ മനസ്സിലാക്കണം. മാഗസിൻ പിൻവലിക്കണമെന്നും ആഷ്ബിൻ പറഞ്ഞു. കഴിഞ്ഞ അധ്യയന വർഷം വിദ്യാർത്ഥികൾക്ക് നൽകേണ്ട മാഗസിൻ വിതരണം ചെയ്യാൻ കാലതാമസം വരുത്തിയത് കോളേജിൽ ഏറെ പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് മാഗസിൻ വിതരണം നടന്നത്. ഇതും ഒരു മെക്സിക്കൻ അപാരതയോ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. Content Highlights:poetry plagiarism, nirmalagiri college magazine, sfi and ksu
from mathrubhumi.latestnews.rssfeed https://ift.tt/2Sc6dJ5
via
IFTTT
No comments:
Post a Comment