കോതമംഗലം പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ല- തോമസ് പ്രഥമന്‍ കാതോലിക്ക ബാവ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

കോതമംഗലം പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ല- തോമസ് പ്രഥമന്‍ കാതോലിക്ക ബാവ

കോതമംഗലം: കോതമംഗലം പള്ളി ഓർത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭാ അധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്ക ബാവ. മലബാർ ഭദ്രാസനത്തിൽ 73 പള്ളികളാണുള്ളത്. അതിൽ രണ്ടു പള്ളികളിലെ ഒഴികെ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. മധ്യസ്ഥമാർഗമാണ് അവിടെ സ്വീകരിച്ചത്. മലബാറിൽ സ്വീകരിച്ച മധ്യസ്ഥമാർഗം എന്തുകൊണ്ട് ഇവിടെ സ്വീകരിക്കുന്നില്ലെന്നും ബാവ ആരാഞ്ഞു. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളിയിൽ വ്യാഴാഴ്ച രാവിലെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോടതിവിധി പ്രകാരം പ്രാർഥനയ്ക്കെത്തിയ ഓർത്തഡോക്സ് വിഭാഗം റമ്പാനെ കോതമംഗലം പള്ളിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ യാക്കോബായ വിഭാഗം തടയുകയായിരുന്നു. കോടതി വിധി നടപ്പാക്കാൻ പോലീസ് എത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുപതോളം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് പ്രതിഷേധസ്ഥലത്തുനിന്ന് ഓർത്തഡോക്സ് റമ്പാനെ പോലീസ് മാറ്റി. Read more...കോതമംഗലം പള്ളിയിൽ സംഘർഷം; അറസ്റ്റ് content highlights:Baselios Thomas-I on kothamangalam church orthodox-jacobite conflict


from mathrubhumi.latestnews.rssfeed https://ift.tt/2CqGoQd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages