യുപിയില്‍ കൊല്ലപ്പെട്ടത് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍; ആസൂത്രിത സംഘര്‍ഷമെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

യുപിയില്‍ കൊല്ലപ്പെട്ടത് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍; ആസൂത്രിത സംഘര്‍ഷമെന്ന് സൂചന

ലഖ്നൗ: ഗോവധമാരോപിച്ച് ഉത്തർപ്രദേശിലെ ബഹുലന്ദഷറിലുണ്ടായ വ്യാപക ആക്രമത്തിൽ ദുരൂഹതയേറുന്നു.സംഘർഷത്തിൽ പ്രതിഷേധക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ2015-ലെ അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്നതും സംഘർഷം മുൻക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന സാക്ഷിമൊഴികളുമാണ് സംഭവത്തിൽ ദുരൂഹതയേറ്റുന്നത്. വർഗീയ സംഘർഷമുണ്ടാകുക എന്ന ലക്ഷ്യത്തിൽ തന്നെ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ബഹുലന്ദഷറിലെ ഗോവധാരോപണവും അക്രമവുമെന്നാണ് പോലീസിന്ദൃക്സാക്ഷികളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ. സംഘർഷത്തിൽ കൊല്ലപ്പെട്ട സുഭോദ് കുമാർ സിങ് എന്ന പോലീസുകാരൻ 2015-ൽ ദാദ്രിയിൽ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് അഖ്ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ്. ഈ കേസിൽ തെളിവുകൾ ശേഖരിക്കുന്നതിനും മറ്റും പ്രധാന പങ്കുവഹിച്ചയാളാണ് സുഭോദ് കുമാർ. അന്വേഷണത്തിന്റെ പാതിവഴിയിൽ ഇയാളെ വരാണസിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സുഭോദ്കുമാർ തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇയാൾ പോലീസ് വാഹനത്തിൽ വീഴുന്ന മൊബൈൽ ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. മതത്തിന്റെ പേരിൽ സമൂഹത്തിൽ സംഘർഷത്തിന് പ്രോത്സാഹനം നൽകാത്ത ഒരു നല്ല പൗരനാകണമെന്നാണ് എന്നോട് പിതാവ് ആവശ്യപ്പെട്ടിരുന്നത്. എന്നാലിപ്പോൾ എന്റെ മതത്തിന്റെ പേരിലുള്ള സംഘർഷത്തിൽ തന്നെ എന്റെ പിതാവിനെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സുഭോധ കുമാറിന്റെ മകൻ അഭിഷേക് പ്രതികരിച്ചു. സയ്ന മേഖലയിലുണ്ടായ മഹാ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെത്തുടർന്നാണ് ഹുലന്ദഷറിൽ അക്രമമാരംഭിച്ചത്. സംഭവമറിഞ്ഞ ഉടനെ സംഘടിച്ച് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നാനൂറോളം പേരാണ് അക്രമത്തിൽ പങ്കെടുത്തത്. ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണ് പശുക്കളെ കൊന്നതെന്നാണ് അക്രമികളുടെ ആരോപണം. തിങ്കളാഴ്ച രാവിലെയാണ്പശുക്കളെ കണ്ടെത്തിയത്. പശുക്കളെ കൊന്ന ശേഷം ഇറച്ചി പ്രദർശിപ്പിക്കുംവിധം കെട്ടിതൂക്കിയ നിലയിലായിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികൾ അറിയുന്ന ആരും പശുക്കളെ കശാപ്പ് ചെയ്യാൻ സാധ്യതയില്ലെന്നാണ് സംഭവസ്ഥലം സന്ദർശിച്ച തഹസീൽദാർ രാജ്കുമാർ പറഞ്ഞത്. സംഘർഷത്തിനിടെ നാട്ടുകാരനായ സുമിത്ത് എന്നയാളും കൊല്ലപ്പെട്ടിരുന്നു. Content Highlights: Mob Killing,Bulandshahr,Subodh Kumar,Bulandshahr Violence


from mathrubhumi.latestnews.rssfeed https://ift.tt/2PkiYyW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages