അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍

മുംബൈ: മുകേഷ് അംബാനിയുടെ മകളുടെവിവാഹ ചടങ്ങുകൾക്കായി രാജസ്ഥാനത്തിലെ ഉദയ്പുർ മഹാറാണാ പ്രതാപ് വിമാനത്താവളത്തിലിറങ്ങുന്നത് 50 ഓളംചാർട്ടേർഡ് വിമാനങ്ങൾ. ഡിസംബർ 12 നാണ് അംബാനി പുത്രി ഇഷയും ആനന്ദ് പിരമലും മുംബൈയിൽ വിവാഹിതരാവുന്നത്. ഇതിന് മുന്നോടിയായി ഡിസംബർ എട്ട്,ഒമ്പത് തീയതികളിൽ ഉദയ്പുരിൽആഘോഷച്ചടങ്ങുകൾ നടക്കും. ആഡംബരത്തിന്റെയും പ്രതാപത്തിന്റെയും സമ്മേളനമായിരിക്കും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ. അടുത്ത വാരാന്ത്യത്തിൽ രാജ്യത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ഉദയ്പുർ ആയിരിക്കും. സാധാരണ ദിവസങ്ങളിൽ ഉദയ്പുർ വിമാനത്താവളത്തിൽ 19 സർവീസുകളാണുള്ളത്. എന്നാൽ അടുത്ത പത്തു ദിവസങ്ങളിൽ 30 മുതൽ 50 വിമാനസർവീസുകൾ നടത്തുമെന്നാണ് സൂചന. വിവാഹത്തിനെത്തുന്ന അതിഥികൾക്കായാണ് അംബാനി കുടുംബം ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിസംബർ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉദയ്പുർ വിമാനത്താവളത്തിലെ തിരക്ക് താരതമ്യേന വർധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പും വിവാഹ ചടങ്ങുകളുമാകുമ്പോൾ ഏകദേശം 200 ഓളം ചാർട്ടേഡ് വിമാനങ്ങൾ ഉദയ്പുരിലെത്തുമെന്നാണ് റിപ്പോർട്ട്. വിമാനസർവീസുകൾ കൂടാതെ നഗരത്തിലെ എല്ലാ പഞ്ചനക്ഷത്ര ഹോട്ടൽമുറികളും വിവാഹത്തിലെത്തുന്ന പ്രമുഖർക്കായി ദിവസങ്ങൾക്കു മുമ്പ് ബുക്ക് ചെയ്തു കഴിഞ്ഞു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾവിവാഹച്ചടങ്ങുകൾക്കെത്തും. വിവാഹത്തിന്റെ ആഡംബരത്തിനൊപ്പം അതിഥികൾക്കുള്ള സൗകര്യങ്ങളും മികച്ചതായിരിക്കണമെന്ന് അംബാനി കുടുംബം ആഗ്രഹിക്കുന്നു. ആയിരത്തോളം ആഡംബരകാറുകളുംഗതാഗത സൗകര്യത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ജാഗ്വാർ, പോർഷേ, മെഴ്സിഡസ്, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബരക്കാറുകൾ അതിഥികളെ വിമാനത്താവളത്തിൽ നിന്ന് വേദിയിലെത്തിക്കും.ഈയാഴ്ച മറ്റൊരു താരവിവാഹത്തിന് വേദിയൊരുക്കി രാജസ്ഥാൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു . സിനിമാതാരം പ്രിയങ്ക ചോപ്ര- അമേരിക്കൻ ഗായകൻ നിക്ക് ജോനാസ് വിവാഹം ജോധ്പൂരിലാണ് നടന്നത്. ഈ വിവാഹച്ചടങ്ങുകളിൽ അംബാനി കുടുംബാംഗങ്ങൾ പങ്കെടുത്തിരുന്നു. ഉദയ്പുരിലെ രണ്ടു ദിവസത്തെ വിവാഹപൂർവ ചടങ്ങുകൾക്കു ശേഷം അംബാനി കുടുംബവും പിരമൽ കുടുംബവും വിവാഹത്തിനായി മുംബൈയിലേക്ക് പറക്കും. Content Highlights:Isha Ambani wedding will see 200 chartered flights in Udaipur this week, Mukesh Ambani, Nitha Ambani, AnandPiramal


from mathrubhumi.latestnews.rssfeed https://ift.tt/2QzMVQn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages