അയ്യപ്പജ്യോതിയില്‍ ബി.ഡി.ജെ.എസ് പങ്കെടുത്തില്ല; അറിയിപ്പ് കിട്ടാന്‍ വൈകിയതിനാല്‍ കൂടിയാലോചന നടന്നില്ലെന്ന് തുഷാര്‍; വനിതാ മതിലില്‍ പൂര്‍ണ്ണ സഹകരണമെന്ന് വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

അയ്യപ്പജ്യോതിയില്‍ ബി.ഡി.ജെ.എസ് പങ്കെടുത്തില്ല; അറിയിപ്പ് കിട്ടാന്‍ വൈകിയതിനാല്‍ കൂടിയാലോചന നടന്നില്ലെന്ന് തുഷാര്‍; വനിതാ മതിലില്‍ പൂര്‍ണ്ണ സഹകരണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമലയിലെ ആചാര സംരക്ഷണം ആവശ്യപ്പെട്ട് കര്‍മ്മസമിതിയും ബി.ജെ.പിയും സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ നിന്ന ബി.ഡി.ജെ.എസ് വിട്ടുനിന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കളാണ് ഇന്നലെ നടന്ന പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കണമെന്ന് തങ്ങളെ അറിയിക്കാന്‍ വൈകിയെന്നും അതുകൊണ്ട് കൂടിയാലോചനകള്‍ക്ക് സമയം ലഭിച്ചിരുന്നില്ലെന്നും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു.

അതേസമയം, അയ്യപ്പജ്യോതിയില്‍ പങ്കെടുക്കണമെന്നോ പാടില്ലെന്നോ എസ്.എന്‍.ഡി.പി അംഗങ്ങളോടോ ബി.ഡി.ജെ.എസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അയ്യപ്പജ്യോതിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയൊന്നും എടുക്കില്ല. അയ്യപ്പജ്യോതി എന്‍.എസ്.എസിന്റെ നേട്ടമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുതെന്ന് തുഷാറിനോട് പറഞ്ഞിട്ടുമില്ല. വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് സംഘടനാ തലത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടണ്ടെന്നും വെള്ളാപ്പള്ളി വാര്‍ത്താചാനലിനോട് പ്രതികരിച്ചു.

വനിതാ മതില്‍ എന്ന ആശയം നവോത്ഥാനപരമാണ്. അതില്‍ ഏതു പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും പങ്കെടുക്കാം. വരാന്‍ പറ്റുന്ന എല്ലാ വനിതകളും രാഷ്ട്രീയഭേദമന്യേ പങ്കെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റാണ്. അദ്ദേഹം കൂടി പങ്കെടുത്ത യോഗത്തിലാണ് വനിതാ മതിലിനോട് സഹകരിക്കാന്‍ തീരുമാനം എടുത്തത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ കേരളത്തിലുള്ള എല്ലാ യൂണിയനിലുമുള്ള ലക്ഷക്കണക്കിന് അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രലക്ഷം പേര്‍ വരുന്ന കണക്ക് പറഞ്ഞ് ഇപ്പോള്‍ മേനി നടിക്കാന്‍ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.



from mangalam.com http://bit.ly/2Ahndqq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages