ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജെയിന്റിയ ഹില്‍സ് ജില്ലയിലെ ക്‌സാന്‍ കല്‍ക്കരി ഖനിയില്‍ രണ്ടാഴ്ചയില്‍ ഏറെയായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ മരിച്ചതായി സംശയം. ഖനിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) വ്യക്തമാക്കി. മൃതദേഹങ്ങള്‍ അഴുകിയതിന്റെ ദുര്‍ഗന്ധമാണ് പുറത്തേക്ക് വരുന്നതെന്ന് സംശയിക്കുന്നു.
ശുഭ സൂചനയല്ല ഖനിയില്‍ നിന്നും ലഭിക്കുന്നതെന്ന് എന്‍.ഡി.ആര്‍.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് സിംഗ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഖനിയില്‍ 70 അടിയില്‍ ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. അത് 40 അടിയായി താഴ്ന്നാല്‍ മാത്രമേ എന്‍.ഡി.ആര്‍.എഫ് മുങ്ങല്‍ വിദഗ്ധര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയു. ഖനിയിലെ വെള്ളം വറ്റിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. തിങ്കളാഴ്ച മുതല്‍ രണ്ട് 25 എച്ച്.പി പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല.
തായ്‌ലാന്‍ഡിലെ ഗുഹകള്‍ അകപ്പെട്ടുപോയ കുട്ടികളെ രക്ഷിക്കാന്‍ ഗുഹയിലെ വെള്ളം വറ്റിക്കുന്നതിന് പമ്പ് നല്‍കി സഹായിച്ച ഇന്ത്യന്‍ കമ്പനിയായ കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡ് ഇവിടേയും സഹായവാഗ്ദാനവുമായി എത്തിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. 3-4 അടി മാത്രം ഉയരമുള്ള 'എലിമാളം' (റാറ്റ്‌ഹോള്‍) ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിപ്പോയത്.
ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014ല്‍ നിരോധിച്ച റാറ്റ് ഹോള്‍ മാതൃകയിലുള്ള ഖനിയിലാണ് അപകടം നടന്നത്. ഇത്തരം ഖനികളുടെ അനധികൃത പ്രവര്‍ത്തനം മേഘാലയയില്‍ വ്യാപകമാണ്.
from mangalam.com http://bit.ly/2AhWpWV
via IFTTT
No comments:
Post a Comment