കോഴിക്കോട്: എരഞ്ഞിപ്പാലം ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. രാവിലെ ആറിനായിരുന്നു സംഭവം. വെള്ളം ശക്തിയായി പ്രവഹിച്ചതോടെ റോഡ് പൊട്ടിത്തകരുകയായിരുന്നു. മലവെള്ളപ്പാച്ചിൽ പോലെ വെള്ളം പരന്നൊഴുകിയതോടെ ഇതുവഴിയുള്ള ഗതാഗതം താറുമാറായി. റോഡ് പൊട്ടിപിളർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ജില്ലാകളക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. മൂന്നിടത്തുണ്ടായ പൈപ്പ് ലീക്കാണ് വിലയതോതിൽ വെള്ളം കുത്തിയൊഴുകാൻ കാരണമായതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. സമീപത്തെ ഹൈമാസ്റ്റ് ലൈറ്റ് പോലും ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്. ട്രാഫിക് അസി.കമീഷണർ പി.കെ.രാജുവിന്റെ നേതൃത്വത്തിൽ തകർന്ന റോഡ് ഭാഗം ട്രാഫിക് കോൺ കെട്ടിതിരിച്ചാണ് ഇതുവഴിയുള്ള ഗതാഗതം പോലീസ് പുനഃസ്ഥാപിച്ചത്. വെള്ളത്തിന്റെ സമ്മർദം ഏറിയതാണ് മൂന്നിടത്ത് ലീക്കുണ്ടാകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. രാവിലെ എട്ടോടെ താൽകാലികമായി ചോർച്ച അടച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഇതിനു ഇരുനൂറു മീറ്റർ മാറി സമാനമായി പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളം പാഴായിരുന്നു. അന്ന് ഒരു ദിവസം മുഴുവൻ എടുത്ത് ജെസിബി ഉപയോഗിച്ച് റോഡ് വെട്ടിപൊളിച്ചാണ് പൊട്ടിയ പൈപ്പ് മാറ്റിയത്. പൈപ്പ് പൊട്ടുന്നത് തുടർസംഭവമായതോടെ സമീപത്തെ വ്യാപാരികളും യാതക്കാരും ഭീതിയിലാണ്. റോഡ് ഇടിഞ്ഞുതാഴ്ന്ന് വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. Content Highlights:kozhikode eranhipalam junction,pipeline cracked
from mathrubhumi.latestnews.rssfeed http://bit.ly/2rMshhZ
via
IFTTT
No comments:
Post a Comment