തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ബുദ്ധിമുട്ട് ഹൈക്കോടതിയെ അറിയിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിലവിലെ എംപാനല്‍ ജീവനക്കാര്‍ക്ക് പകരം പി.എസ്.സി വഴി പുതിയ ജീവനക്കാരെ നിയമിക്കുന്നത് കെ.എസ്.ആര്‍.ടി.സിക്ക് കനത്ത ബാധ്യത വരുത്തുമെന്നും നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്ന 10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നലെയാണ് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കാനാണ് നിര്‍ദേശം. കോടതി ഉത്തരവ് പാലിക്കപ്പെട്ടാല്‍ ഏകദേശം 4,000 ത്തോളം കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ഈ ഒഴിവുകളിലേയ്ക്ക് പി.എസ്.സി ലിസ്റ്റില്‍ നിന്നും നിയമനം നടത്താനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
കെഎസ്ആര്‍ടിസിയിലെ ഒഴിവുകളിലേക്കുള്ള പിഎസ്‌സി പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. 4,051 പേരുടെ പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കേ കരാര്‍ ജീവനക്കാരുമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടരുകയായിരുന്നു. ഇത് മൂലം പിഎസ്‌സി പരീക്ഷ പാസായി മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ജോലി കിട്ടുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ അറിയിച്ചു. ഈ ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.
from mangalam.com https://ift.tt/2SzFtSr
via IFTTT
No comments:
Post a Comment