ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ട് കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ട് കോടതി

പത്തനംതിട്ട : ജാമ്യ വ്യവസ്ഥ ലംഘിച്ച രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്. ശബരിമല വിഷയത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അറസ്റ്റിലായ രാഹുലിന് ആഴ്ചയില്‍ ഒരിക്കല്‍ പമ്പ പോലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, സ്‌റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധി ലംഘിച്ചതിനാണ് രാഹുലിന്റെ ജാമ്യം റദ്ദാക്കിയിരിക്കുന്നത്.

അതേസമയം, പോലീസ് വ്യക്തി വിരോധം തീര്‍ക്കുന്നുവെന്നും ഇപ്പോള്‍ ബംഗുളൂരുവിലുള്ള താന്‍ വന്നുകഴിയുമ്പോള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

ശബരിമലയില്‍ സ്ത്രീകള്‍ കയറിയാന്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ തയ്യാറായിരിക്കുന്നു എന്ന വിവാദ പരാമര്‍ശമാണ് രാഹുലിനെ കുരുക്കിലാക്കിയത്. ഈ പരാമര്‍ശം സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നന്തന്‍കോട്ടെ ഫ്‌ളാറ്റിലെത്തിയാണ് കൊച്ചി പോലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. കലാപാഹ്വാനം നടത്തി, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ പരാതിയില്‍ ഉണ്ടായിരുന്നത്.



from mangalam.com https://ift.tt/2UN0hrz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages