കര്‍ണാടക വനത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

കര്‍ണാടക വനത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു

വെള്ളരിക്കുണ്ട് :കർണാടക വനാതിർത്തിയിൽ മലയാളി വെടിയേറ്റ് മരിച്ചു. കാസർകോട് തയ്യേനി, ചിറ്റാരിക്കൽ സ്വദേശി കൊച്ചു എന്ന ജോർജ് വർഗീസാണ്(46) മരിച്ചത്. കർണാടകയിലെ ബാഗമണ്ഡല വനത്തിൽ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ വെടിയേറ്റു എന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്. എന്നാൽ ജോർജ് ഉൾപ്പെടെയുള്ള നാലംഗസംഘം നായാട്ടിന് പോയപ്പോൾ വനപാലകർ വെടിവെച്ചതാകാമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഓടക്കൊല്ലിയിലെ ചന്ദ്രൻ, അശോകൻ എന്നിവർക്കൊപ്പം ജോർജ് പോയത്. സംഭവവുമായി ബന്ധപ്പെട്ട് ജോർജിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുവരും. Content Highlights:malayali shot dead in karnataka forest


from mathrubhumi.latestnews.rssfeed https://ift.tt/2UATWzv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages