ന്യൂഡൽഹി: ആണവായുധ ശേഷി വർധിപ്പിക്കാൻ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യം ഇന്ത്യയ്ക്ക് അറിയാമെന്നും പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ.ഏതുതരത്തിലുമുള്ള ഭീഷണികളെയും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു, ലോക്സഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ മറുപടി.ഏതുതരത്തിലുമുള്ള ഭീഷണികളെയും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു, ആണവായുധങ്ങൾ നിർമിക്കാനുള്ള ഘടകങ്ങൾ പാകിസ്താൻ വികസിപ്പിക്കുന്നുവെന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ട്. ആയുധങ്ങൾ കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങൾ വിപുലമാക്കുന്നതായും തന്ത്രപ്രധാനമായ ആണവായുധങ്ങൾ പാകിസ്താൻ ആധുനികവത്കരിക്കുന്നുവെന്നും നിർമലാ സീതരാമൻ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കാവശ്യമായ ഏത് നടപടി സ്വീകരിക്കാനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. Content Highlights:Pakistan Expanding Nuclear Weapons Capability say Nirmala Sitharaman
from mathrubhumi.latestnews.rssfeed https://ift.tt/2Lq5NML
via
IFTTT
No comments:
Post a Comment